അറ്റക്കുറ്റപ്പണിക്കുപോലും ഗതിയില്ലാതെ എയര്‍ ഇന്ത്യ

ന്യുഡല്‍ഹി:മാസത്തില്‍ 200-250 കോടികളുടെ കടബാധ്യത കാരണം എയര്‍ ഇന്ത്യക്ക് അറ്റക്കുറ്റപ്പണി നടത്താന്‍ പോലും ഗതിയില്ലാത്ത അവസ്ഥ.സ്പെയര്‍ പാര്‍ട്സ്...

അറ്റക്കുറ്റപ്പണിക്കുപോലും ഗതിയില്ലാതെ എയര്‍ ഇന്ത്യ

ന്യുഡല്‍ഹി:മാസത്തില്‍ 200-250 കോടികളുടെ കടബാധ്യത കാരണം എയര്‍ ഇന്ത്യക്ക് അറ്റക്കുറ്റപ്പണി നടത്താന്‍ പോലും ഗതിയില്ലാത്ത അവസ്ഥ.സ്പെയര്‍ പാര്‍ട്സ് വാങ്ങിക്കാനോ പ്രവൃത്തികള്‍ നടത്താനോ സാധിക്കുന്നില്ലെന്ന് വ്യോമായേന മന്ത്രാലയം പറഞ്ഞു.സാമ്പത്തിക രംഗത്തെ എയര്‍ ഇന്ത്യയുടെ ദുരിതാവസ്ഥക്ക് കാരണം പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത ഉത്തരവാദിത്വമില്ലാത്ത നയം കാരണമാണെന്നും പാര്‍ലമെന്റ് അക്കൗണ്ട്സ് കമ്മറ്റിയുടെ അന്വേഷണത്തിനു മുന്നില്‍ വ്യോമയേന മന്ത്രാലയം വെളിപ്പെടുത്തി.

മാസത്തില്‍ 200-250 രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്.ഇത് കാരണം സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങിക്കാന്‍ പോലും സാധിക്കുന്നില്ല.വിമാനത്തിന്റെ സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങിക്കാനായി സാമ്പത്തിക സ്ത്രോതസുകള്‍ അനുവദിക്കണമെന്ന് മന്ത്രാലയം അക്കൗണ്ട്സ് കമ്മറ്റിയോട് ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ 76 ശതമാനം വില്‍ക്കാനായുള്ള സര്‍ക്കാര്‍ തീരുമാനത്തിലാണ് പാര്‍ലമെന്റ്സ് അക്കൗണ്ട്സ് കമ്മറ്റിയുടെ പരിശോധന.നേരത്തെ എയര്‍ ഇന്ത്യ എഞ്ചിനിയര്‍മാരെ റിപ്പയറിങ്ങിനായി വിദേശങ്ങളിലേക്ക് അയക്കുകയായിരുന്നു ചെയ്യുക.എന്നാല്‍ ഇപ്പോള്‍ അത് ആഭ്യന്തരമായിട്ടാണ് ചെയ്യുന്നത്.നിലവിലെ സാമ്പത്തിക കടം 48876 കോടി രൂപയാണ്.