അക്ബര്‍ ചക്രവര്‍ത്തിയെ ഇകഴ്ത്തി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

നോയിഡ: മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാനല്ലെന്നും മഹാറാണ പ്രതാപാണ് യഥാര്‍ത്ഥ ചക്രവര്‍ത്തിയെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റാണാ പ്രതാപിന്റെ...

അക്ബര്‍ ചക്രവര്‍ത്തിയെ ഇകഴ്ത്തി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

നോയിഡ: മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാനല്ലെന്നും മഹാറാണ പ്രതാപാണ് യഥാര്‍ത്ഥ ചക്രവര്‍ത്തിയെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റാണാ പ്രതാപിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ ആര്‍എസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

തന്നെ ചക്രവര്‍ത്തിയായി അംഗീകരിക്കണമെന്ന് അക്ബര്‍ മഹാറാണ പ്രതാപിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്ബറിനെ അംഗീകരിക്കാന്‍ മേവാര്‍ ഭരണാധികാരിയായ റാണ പ്രതാപ് തയ്യാറായില്ല. തുര്‍ക്കിക്കാരനായ അദ്ദേഹത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന നിലപാടായിരുന്നു റാണാപ്രതാപിന്.

”അക്ബറിനെ ഒരു രാജാവായി പോലും ഞാന്‍ അംഗീകരിക്കുന്നില്ല. അദ്ദേഹം തുര്‍ക്കിയാണ്. നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ആളാണ് അദ്ദേഹം. ഒരു വിദേശിയെ എങ്ങനെ രാജാവായി അംഗീകരിക്കും” യോഗി ആദിത്യനാഥ് ചോദിക്കുന്നു.എന്നാല്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്വന്തം കോട്ടകള്‍ തിരിച്ചുപിടിച്ച് മഹാനാണെന്ന് തെളിയിച്ച വ്യക്തിയാണ് മഹാറാണ പ്രതാപെന്നും യോഗി പറഞ്ഞു.

ഉത്തര്‍ പ്രദേശ് എംഎല്‍എ ആയ സംഗീത് സോമും നേരത്തെ മുഗള്‍ രാജാക്കന്‍മാരുമായി ബന്ധപ്പെട്ട് സമാനമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. ബാബര്‍, അക്ബര്‍, ഔറംഗസീബ് തുടങ്ങിയ മുഗള്‍ രാജാക്കന്‍മാര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ചരിത്രത്തില്‍നിന്ന് ഇവരുടെ പേരുകള്‍ നീക്കംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Story by
Read More >>