അലിഗഡ് സര്‍വ്വകലാശാല സംവരണ നിയമം പാലിക്കണം- കേന്ദ്ര പട്ടികജാതി കമ്മീഷന്‍

Published On: 13 July 2018 3:45 AM GMT
അലിഗഡ് സര്‍വ്വകലാശാല സംവരണ നിയമം പാലിക്കണം- കേന്ദ്ര പട്ടികജാതി കമ്മീഷന്‍

വെബ്ഡസ്‌ക്: കേന്ദ്രസര്‍വ്വകലാശാലകള്‍ പിന്തുടരേണ്ട സംവരണ ചട്ടം അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയും പിന്തുടരണമെന്ന് ദേശീയ പട്ടികവര്‍ക്ക കമ്മീഷന്‍ ചെയര്‍മാന്‍ റാം ശങ്കര്‍ കത്താറിയ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സര്‍വ്വകലാശാല ന്യൂനപക്ഷസ്ഥാപനമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. ഇതുസംമ്പന്ധിച്ച് സര്‍വ്വകലാശാലക്ക് നോട്ടിസ് അയക്കാന്‍ തിരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

''ഇത് പാകിസ്ഥാനല്ല, അലിഗഡ് മുസ്ലിം യുണിവേഴ്‌സിറ്റി നിയമം അനുസരിക്കണം'' മുന്‍ നിയമ മന്ത്രിയും യുപിയില്‍ നിന്നുളള ബിജെപി എംപിയുമായ റാം ശങ്കര്‍ കത്താറിയ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. അലിഗഡ് സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിയുണ്ടെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം, യുജിസി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ എന്നീ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 2016 ല്‍ സുപ്രിം കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ കേസ് ഇപ്പോഴും തീര്‍പ്പായിട്ടില്ല.''

''സര്‍വ്വകലാശാല അധികൃതരുമായി ജൂലൈ മൂന്നിന് സംസാരിച്ചപ്പോള്‍ ന്യൂനപക്ഷ പദവിയുളളതായി ഒരു രേഖയും കാണിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. രേഖകള്‍ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ അവര്‍ക്ക് ഒരുമാസത്തെ സമയം നല്‍കുന്നു. പക്ഷെ, അവരുടെ പക്കല്‍ രേഖകള്‍ ഇല്ലെന്നത് വളരെ വ്യക്തമാണ്''

ഇക്കാര്യത്തില്‍ ബിഎസ്പി നേതാവ് മായാവതി മൗനം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top Stories
Share it
Top