രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഗ്രമാങ്ങളും വൈദ്യൂതീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ ലെയ്‌സാങില്‍ ശനിയാഴ്ച വൈകീട്ട് വൈദ്യുതീകരണം...

രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഗ്രമാങ്ങളും വൈദ്യൂതീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ ലെയ്‌സാങില്‍ ശനിയാഴ്ച വൈകീട്ട് വൈദ്യുതീകരണം പൂര്‍ത്തിയായതോടെയാണ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുകയെന്ന സ്വപ്‌നം സാക്ഷാത്കരിച്ചതെന്നും പ്രധാനമന്ത്രി പറയുന്നു.

ഏപ്രില്‍ 28 ഒരു ചരിത്രദിനമായി ഓര്‍മിക്കപ്പെടുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സേനാപതി ജില്ലയിലെ ലെയ്‌സാങില്‍ 19 കുടുംബങ്ങള്‍ക്കാണ് വൈദ്യുതിയെത്തിച്ചത്. 2015 ആഗസ്ത് 15ന് അടുത്ത 1000 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

18,452 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചിട്ടില്ലെന്നാണ് 2015ല്‍ കണ്ടെത്തിയത്. എന്നാല്‍ 1,275 ഗ്രാമങ്ങള്‍ കൂടെ വൈദ്യുതീകരിച്ചിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി. 76,000 കോടിയുടെ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതി പ്രകാരമാണ് ഇത്രയും ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2011 സെന്‍സസ് പ്രകാരം രാജ്യത്ത് 5,97,463 ഗ്രാമങ്ങളാണുള്ളത്. ഈ ഗ്രാമങ്ങളിലെല്ലാം വൈദ്യുതിയെത്തിച്ചെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Story by
Read More >>