ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷുമായി സഖ്യമെന്ന് മായാവതി

ബംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കുമെന്ന് ബിഎസ്പി നേതാവ്...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷുമായി സഖ്യമെന്ന് മായാവതി

ബംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ സീറ്റ് വീതിച്ചെടുക്കും. അതിനു ശേഷം പ്രഖ്യാപനമുണ്ടാകും- എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ മായാവതി പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജെഡിഎസിനു വേണ്ടി പ്രചരണത്തിന് എത്തിയതായിരുന്നു അവര്‍.

യുപിയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിഎസ്പിയും എസ്പിയും ഉണ്ടാക്കിയ സഖ്യം വിജയകരമായിരുന്നു. യുപി മുഖ്യമന്ത്രി യോഗി അദിത്യ നാഥും ഉപമുഖ്യമന്ത്രി പ്രദാന്‍ മൗര്യയും വിജയിച്ചിരുന്ന സീറ്റുകളില്‍ ബിജെപിയെ തോല്‍പിക്കാന്‍ സഖ്യത്തിനായി. 80 ലോക്സഭ സീറ്റുള്ള യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം ബിജെപിയ്ക്ക് തിരിച്ചടിയാകും.

ദക്ഷ്യണേന്ത്യയില്‍ എച്ച്ഡി ദേവഗൗഡയുടെ ജനതാദള്‍ എസുമായി സഖ്യമുണ്ടാക്കിയ മായാവതി കോണ്‍ഗ്രസ്സ്-ബിജെപി വിരുദ്ധ സഖ്യത്തില്‍ പ്രധാനമന്ത്രിയാകാനുള്ള നീക്കമാണ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീഷകര്‍ വിലയിരുത്തുന്നു.

ബിജെപി-കോണ്‍ഗ്രസ്സ് വിരുദ്ധ സഖ്യത്തിന്റെ കേന്ദ്രം മായവതിയാണെന്ന് ജനതാദള്‍ എസിലെ നേതാക്കള്‍ പറയുന്നു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഇത് കേന്ദ്രത്തില്‍ ഭരണത്തിലെത്താന്‍ സഹായിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച് ഡി കുമാര സ്വാമി പറഞ്ഞു.

Story by
Read More >>