അല്‍വാര്‍ ആള്‍ക്കൂട്ടക്കൊല: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Published On: 24 July 2018 4:00 AM GMT
അല്‍വാര്‍ ആള്‍ക്കൂട്ടക്കൊല: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

വെബ്ഡസ്‌ക്: രാജസ്ഥാനിലെ അല്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ രക്ക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് 3 മണിക്കൂര്‍ വൈകിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഒരു ഓഫീസര്‍ക്കും നാല് കോണ്‍സ്റ്റബിള്‍മാര്‍ക്കുമെതിരെയാണ് നടപടി. ഇരയെ ആശുപത്രിയിലെത്തിക്കുന്നതിന് 3 മണിക്കൂര്‍ വൈകിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ സിംഗ് രക്ക്ബര്‍ ഖാനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്ന ദൃശ്യവും സമയവും ലഭിച്ചതിനാല്‍ നടപടി എളുപ്പമാകുകയായിരുന്നു. തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. മറ്റ് നാലു കോണ്‍സ്റ്റബിള്‍മാരെ സ്ഥലമാറ്റുകയും ചെയ്യതതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. വളര്‍ത്തുന്നതിനുവേണ്ടി തന്റെ വീട്ടിലേക്ക് രണ്ടു പശുക്കളെ കൊണ്ടുപോകുകയായിരുന്നു രക്ക്ബര്‍ ഖാനും സുഹൃത്തുമെന്ന് അല്‍വാര്‍ എംപി ഡോ.കരണ്‍സിംഗ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top Stories
Share it
Top