അല്‍വാര്‍ ആള്‍ക്കൂട്ടക്കൊല: നടന്നത് ക്രൂരമര്‍ദ്ദനം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Published On: 24 July 2018 7:45 AM GMT
അല്‍വാര്‍ ആള്‍ക്കൂട്ടക്കൊല: നടന്നത് ക്രൂരമര്‍ദ്ദനം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറില്‍ കൊല്ലപ്പെട്ട റക്ബര്‍ ഖാന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ ക്രൂരമര്‍ദ്ദനത്തിന്റെ പാടുകളും ആന്തരിക രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് മരണകാരണമായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. സംഭവസ്ഥലത്ത് നിന്ന് വിവരങ്ങള്‍ ശേഖരിച്ച ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമികള്‍ വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തിയെന്നും അതിന് ശേഷമായിരുന്നു ക്രൂരമര്‍ദ്ദനമെന്നും അക്ബറിനൊപ്പമുണ്ടായിരുന്ന അസ്ലം വെളിപ്പെടുത്തിയിരുന്നു. മാരകായുധങ്ങളുമായിട്ടായിരുന്നു അക്രമികള്‍ എത്തിയതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല തങ്ങള്‍ ബി.ജെ.പി എം.എല്‍.എയുടെ ആളുകളാണെന്ന് ഇവര്‍ പൊലീസിനോട് പറയുന്നത് കേട്ടതായും അസ്ലം വെളിപ്പെടുത്തിയിരുന്നു.

അതിനിടെ അക്ബറിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് വലിയ വീഴ്ച്ചയാണെന്ന് ഏറ്റുപറഞ്ഞ് പൊലീസുകാരന്‍ രംഗത്തെത്തിയിരുന്നു.
അക്ബറിനെ ആശുപത്രിയില്‍ എത്തിക്കുന്നത് മൂന്ന് മണിക്കൂറോളം വൈകിച്ച പൊലീസ് സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ മോഹന്‍ സിങാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

Top Stories
Share it
Top