രാ​ഹുൽ കുട്ടി; ഇങ്ങനെയൊരു പ്രതിപക്ഷത്തെ കിട്ടിയത് ഭാ​ഗ്യമെന്നും അമിത് ഷാ

ജയ്പൂർ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കുട്ടിയെന്ന് വിളിച്ച് പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസിനെ പ്രതിപക്ഷത്ത് കിട്ടിയത്...

രാ​ഹുൽ കുട്ടി; ഇങ്ങനെയൊരു പ്രതിപക്ഷത്തെ കിട്ടിയത് ഭാ​ഗ്യമെന്നും അമിത് ഷാ

ജയ്പൂർ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കുട്ടിയെന്ന് വിളിച്ച് പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസിനെ പ്രതിപക്ഷത്ത് കിട്ടിയത് തങ്ങളുടെ ഭാഗ്യമാണെന്നും അമിത് ഷാ പറഞ്ഞു. മൂന്ന് തലമുറ ഇന്ത്യ ഭരിച്ചിട്ടും രാജ്യത്തിന് വേണ്ടി എന്തു ചെയ്തു എന്ന് പറയാന്‍ രാഹുല്‍ തയ്യാറാകണം. കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന ആരോപണമല്ല ഉന്നയിക്കേണ്ടത്. ജയ്പൂരില്‍ നടന്ന പൊതു പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെടുമ്പോഴും ഉപതിരഞ്ഞെടുപ്പുകളിലെ വിജയം കൊണ്ട് മാത്രം സംതൃപ്തരാകുന്ന പ്രതിപക്ഷമുള്ളതില്‍ എന്‍ഡിഎ ഭാഗ്യം ചെയ്തവരാണ്. നാം എട്ട് ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അവരില്‍ നിന്ന് പതിനാല് സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

സാധാരണ ജനങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ശുചിമുറികള്‍ നിര്‍മിക്കുന്നു, പാചക വാതക സിലിണ്ടറുകള്‍ ലഭ്യമാക്കുന്നു, മറ്റ് സാമൂഹിക ക്ഷേമ പ്രവര്‍ത്തികള്‍ നടത്തുന്നു. എന്നാൽ കുറ്റപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു.

Read More >>