ദേശിയ പൗരത്വ രജിസ്റ്റര്‍: തുടക്കം രാജീവ് ഗാന്ധിയെന്ന് അമിത് ഷാ

Published On: 31 July 2018 9:30 AM GMT
ദേശിയ പൗരത്വ രജിസ്റ്റര്‍: തുടക്കം രാജീവ് ഗാന്ധിയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: അസാമിലെ പൗരത്വ രജിസറ്ററിന്റെ കരടു പട്ടികയില്‍ നിന്നും 40 ലക്ഷം പേര്‍ പുറത്തായ സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. 1985ലെ അസാം സമാധാന കരാര്‍ ഒപ്പുവച്ചത് രാജീവ് ഗാന്ധിയാണെന്നും ഈ കരാറാണ് എന്‍.ആര്‍.സിയുടെ മര്‍മ്മമെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരെ രക്ഷിക്കാനാണോ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.

വിഷയം ബി.ജെ.പി രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്‍.ആര്‍.സിയെ വോട്ട് ബാങ്കിനായി ഉപയോഗിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഇന്ത്യക്കാര്‍ രാജ്യത്ത് നിന്ന് പുറത്താകപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തെ ജനങ്ങളെ അഭയാര്‍ത്ഥികളാക്കി മാറ്റനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആം ആദ്മി എം.പി സഞ്ജയ് സിംഗ് പറഞ്ഞു. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് വിഷയം ഉന്നയിച്ചത്.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. അമിഷ് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ രാജ്യസഭ നടുക്കളത്തില്‍ പ്രതിഷേധിച്ചു

Top Stories
Share it
Top