ജോഷിക്കും ഹേമാമാലിനിക്കും അമിത് ഷായുടെ ശാസന

എം.എല്‍.എമാരും എം.പിമാരും മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് സര്‍ക്കാറിന്റെ വികസന, ക്ഷേമ പദ്ധതികളെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനും അമിത്ഷാ നിര്‍ദ്ദേശം നല്‍കി.

ജോഷിക്കും ഹേമാമാലിനിക്കും അമിത് ഷായുടെ ശാസന

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ജനപ്രതിനിധികളുമായി അദ്ധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി. എം.എല്‍.എമാരും എം.പിമാരും മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് സര്‍ക്കാറിന്റെ വികസന, ക്ഷേമ പദ്ധതികളെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനും അമിത്ഷാ നിര്‍ദ്ദേശം നല്‍കി. ജനസമ്പര്‍ക്കത്തിന്റെ ഭാഗമായി ഒരോ പ്രദേശത്തെയും 20 വീടുകളില്‍ നിന്ന് ചായ കുടിക്കാനും അദ്ധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൂടിക്കാഴ്ചയില്‍ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷിയെ അമിത്ഷാ ശാസിച്ചു. അദ്ദേഹത്തിന്റെ മണ്ഡലമായ കാന്‍പൂരില്‍ സന്ദര്‍ശനം നടത്താത്തിതില്‍ അദ്ദേഹത്തിനെതിരെ ജനരോക്ഷം നിലനില്‍ക്കുന്നുണ്ട്. വിവാദ പ്രസ്താനവയുടെ പേരില്‍ മുന്‍ സിനിമാ താരവും മധുര എം.പിയുമായ ഹേമാമാലിനിയെയും അമിത്ഷാ ശാസിച്ചു. വേണമെങ്കില്‍ ഒരു മിനുട്ട് കൊണ്ട് മുഖ്യമന്ത്രിയാകാന്‍ സാധിക്കുമെന്നും താല്‍പര്യമില്ലാത്തതിനാലാണെന്നുമുള്ള ഹേമാമാലിനിയുടെ പ്രസ്താവന വിവാദമായിരുന്നു. യു.പിയില്‍ 2014ലേതിന് സമാനമായ വിജയം ആഗ്രഹിക്കുന്ന ബി.ജെ.പി പല സിറ്റിംഗ് എം.പിമാര്‍ക്കും സീറ്റ് നല്‍കില്ലെന്ന വാര്‍ത്തകളുണ്ട്.

Read More >>