അവിശ്വാസപ്രമേയം: അമിത് ഷായോട്  ഉദ്ധവ് താക്കറെ പ്രതികരിച്ചിരുന്നില്ല: ശിവസേന

Published On: 2018-07-21 05:15:00.0
അവിശ്വാസപ്രമേയം: അമിത് ഷായോട്  ഉദ്ധവ് താക്കറെ പ്രതികരിച്ചിരുന്നില്ല: ശിവസേന

മുംബൈ: അവിശ്വാസപ്രമേയത്തിന് ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിരവധി തവണ ഉദ്ധവ് താക്കറെയെ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും അദ്ദേഹം മറുപടി നല്‍കിയിരുന്നില്ലെന്ന് ശിവസേന. ബി.ജെ.പിയെ അവിശ്വാസപ്രമേയത്തില്‍ പിന്തുണയ്ക്കാമെന്ന് യാതൊരു ഉറപ്പും ശിവസേന നല്‍കിയിരുന്നില്ലെന്നും മുതിർന്ന നേതാവിനെ ഉദ്ധരിച്ച് സി.എന്‍.എന്‍-ന്യൂസ് 18 എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ അമിത് ഷാ നിരവധി തവണ വിളിച്ചിരുന്നു. ഇന്നലെ മാത്രം വിളിച്ചത് അഞ്ച് തവണയാണ്. ബി.ജെ.പി പാര്‍ലമെന്ററി കമ്മിറ്റി ഓഫീസില്‍ നിന്ന് ഒരു തവണയും വിളിച്ചിരുന്നു. എന്നാല്‍ താക്കറെജീ ഒരു കോളിന് പോലും മറുപടി നല്‍കിയിട്ടില്ല.’ ബി.ജെ.പിയെ അവിശ്വാസപ്രമേയത്തില്‍ പിന്തുണയ്ക്കാമെന്ന് യാതൊരു ഉറപ്പും നല്‍കിയിരുന്നില്ലെന്നും അത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ശിവസേനയിലെ മുതിര്‍ന്ന നേതാവ് അറിയിച്ചു.

Top Stories
Share it
Top