ബിഹാറില്‍ ജെ.ഡി.യുവിനൊപ്പമെന്ന് അമിത് ഷാ

Published On: 2018-07-12 14:00:00.0
ബിഹാറില്‍ ജെ.ഡി.യുവിനൊപ്പമെന്ന് അമിത് ഷാ

പാട്‌ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡുമായി സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പാട്‌നയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ടാണ് അമിത് ഷാ സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാവിലെ പ്രഭാത ഭക്ഷണത്തിനിടെ അമിത് ഷായും നിതീഷ് കുമാറും ചര്‍ച്ച നടത്തിയിരുന്നു. രാത്രി ഭക്ഷണത്തിനിടെയും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

''എന്‍.ഡി.എ ബിഹാറില്‍ ശക്തമാണ്. ഞങ്ങള്‍ (ബി.ജെ.പി) നിതീഷ് കുമാറിനൊപ്പമാണ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റിലും ഒന്നിച്ച് മത്സരിക്കുകയും വിജയിക്കുകയും ചെയ്യും'', അമിത് ഷാ പറഞ്ഞു.

ബിഹാറില്‍ മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച് ബി.ജെ.പിയുമായി സഖ്യത്തിലായതിന് ശേഷം ആദ്യമായാണ് അമിത് ഷാ നിതീഷ് കുമാറും ചര്‍ച്ച നടത്തുന്നത്. രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ നിത്യാനന്ദ് റായ് എന്നിവര്‍ പങ്കെടുത്തിരുന്നു.ലോകസഭാ തെരഞ്ഞെടുപ്പിലെ സീറ്റ വിഭജനവുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളിലെ നേതാക്കളുടെ പ്രസ്താവനകള്‍ സഖ്യം തുടരുന്നത് സംബന്ധിച്ച ചര്‍ച്ചകളിലെത്തിച്ചിരുന്നു.

Top Stories
Share it
Top