അമിത് ഷാ- ഉദ്ധവ് താക്കറെ കൂടിക്കാഴ്ച; സഖ്യത്തിനില്ലെന്ന് ശിവസേന

മുംബൈ: ബി.ജെ.പി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്താനിരിക്കെ സഖ്യത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച്...

അമിത് ഷാ- ഉദ്ധവ് താക്കറെ കൂടിക്കാഴ്ച; സഖ്യത്തിനില്ലെന്ന് ശിവസേന

മുംബൈ: ബി.ജെ.പി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്താനിരിക്കെ സഖ്യത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പി കര്‍ഷകരെ ദ്രോഹിക്കുന്ന പാര്‍ട്ടിയാണെന്നും കര്‍ഷകരെ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ബി.ജെ.പിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും സാമ്‌നയിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ശിവസേനയുടെ ഓരോ പരിപാടിയും പൊതുജനങ്ങളുടെ പിന്തുണയോടെയായിരിക്കും നടത്തുക. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ തങ്ങള്‍ക്ക് പോസ്റ്റര്‍ ബോയ്സിന്റെ ആവശ്യമില്ലെന്നും ശിവസേന മുഖപത്രം പറഞ്ഞു.

ചര്‍ച്ചയില്‍ ശിവസേന പ്രത്യേകം അജണ്ടകള്‍ ഒന്നും വച്ചിട്ടില്ലെന്നും ബി.ജെ.പിയാണ് ചര്‍ച്ചയ്ക്കായി വന്നതെന്നും സേന എം.പി സജ്ഞയ് റൗട്ട് പറഞ്ഞു. അടുത്തിടെ ശിവസേനയാണ് ബി.ജെ.പിയുടെ ശത്രു എന്ന് റൗള്‍ സാമ്‌നയില്‍ എഴുതിയിരുന്നു.

ബി.ജെ.പിയുടെ വിശേഷ് സമ്പര്‍ക്ക് അഭിയാന്‍ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ബി.ജെ.പി അദ്ധ്യക്ഷന്റെ സന്ദര്‍ശനം. നാല് വര്‍ഷത്തെ എന്‍.ഡി.എ സര്‍ക്കാറിന്റെ പ്രവര്‍ത്തങ്ങള്‍ മറ്റുള്ളവരിലെത്തിക്കാനാണ് ഈ ക്യാമ്പയിന്‍.

Story by
Read More >>