കോടികള്‍ അനധികൃതമായി സംമ്പാദിച്ച പ്യൂണ്‍ പിടിയില്‍

Published On: 2 May 2018 5:00 AM GMT
കോടികള്‍ അനധികൃതമായി സംമ്പാദിച്ച പ്യൂണ്‍ പിടിയില്‍

ഹൈദരാബാദ്: പത്ത് കോടിയുടെ സ്ഥലം വാങ്ങിയ ആന്ധ്രാപ്രദേശ് ഗതാഗതവകുപ്പിലെ അറ്റന്‍ഡന്റിനെ ആന്റി കറപ്ഷന്‍ ബ്യൂറോ അറസറ്റ് ചെയ്തു. കൈക്കൂലി വാങ്ങി
അനധികൃത സ്വത്ത് സമ്പാദനത്തിനുമാണ് അറസ്റ്റ്. നെല്ലൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ഓഫീസിലെ ആറ്റന്‍ഡന്റ് ആയ കെ നരസിംഹ റെഡ്ഡിയാണ് അറസ്റ്റിലായത്.

40000 രൂപയില്‍ താഴെ മാസവരുമാനമുള്ള ഇയാള്‍ 50 ഏക്കര്‍ സ്ഥലവും വീട് വെക്കാനുള്ള നിരവധി പ്ലോട്ടുകളും വാങ്ങി. ഏഴ് കിലോയിലധികം ഭാരമുള്ള വെള്ളി ആഭരണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ വിജയവാഡയില്‍ നിന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയും ചെയ്തു.

ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 7.70 ലക്ഷം രൂപയും, 2 കിലോ സ്വര്‍ണാഭരണങ്ങളും, 20 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതിന്റെയും ഒരു കോടി രൂപ എല്‍ഐസിയിയില്‍ നിക്ഷേപിച്ചതിന്റേയും 50 ഏക്കര്‍ കൃഷി ഭൂമി വാങ്ങിയതിന്റേയും രേഖകള്‍ കണ്ടെടുത്തു.

കൈക്കൂലി വാങ്ങുന്നതിനായി ഇയാള്‍ ലഭിച്ച സ്ഥാനകയറ്റങ്ങള്‍ ഒഴിവാക്കുകയായിരുന്നുവെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top Stories
Share it
Top