ആന്ധ്രയില്‍ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച ; ആറു മരണം
ഹൈദരാബാദ്: ആന്ധാപ്രദേശിലെ അനന്താപുരം ജില്ലയില്‍ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. ഫാക്ടറിയിലെ...
ഹൈദരാബാദ്: ആന്ധാപ്രദേശിലെ അനന്താപുരം ജില്ലയില്‍ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. ഫാക്ടറിയിലെ അറ്റകുറ്റപണികള്‍ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് അപകടമുണ്ടായത്.
വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്ത് വച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍ എത്തിയതിനു ശേഷവുമാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്സൈഡാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നേയുള്ളൂ.
അനന്താപുരം ജില്ലയില്‍ തടിയിപ്രതിയില് സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ ഫാക്ടറിയുടെ ഉടമസ്ഥര്‍ ബ്രസീലിയന്‍ കമ്പനിയായ ഗെര്ഡോയാണ്. അമേരിക്കന്‍ ഉപ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയായ ഗെര്ഡോയുടെ ഏഷ്യയിലെ ആദ്യ പ്ലാന്റാണിത്. വര്‍ഷംതോറും മൂന്ന് ലക്ഷം ടണ്‍ സ്റ്റീലാണ് ഇവിടുത്തെ ഉല്‍പ്പാദനം.