രാജ്യത്തിന് വേണ്ടിയാണ് സവർക്കർ ജയിലിൽ കിടന്നത്; രാജ്യത്തിനായ് ത്യാഗം ചെയ്തവർക്ക് ഭാരത രത്‌ന നൽകണം -അണ്ണാ ഹസാരെ

സവർക്കർക്കെതിരെ ഇപ്പോൾ ഉയരുന്ന എതിർപ്പുകളൊക്കെ രാഷ്ട്രീയ പകപോക്കലാണ്.തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം തെറ്റോ ശരിയോ എന്ന് പരിശോധിക്കരുത്.

രാജ്യത്തിന് വേണ്ടിയാണ് സവർക്കർ ജയിലിൽ കിടന്നത്; രാജ്യത്തിനായ് ത്യാഗം ചെയ്തവർക്ക് ഭാരത രത്‌ന നൽകണം   -അണ്ണാ ഹസാരെ

ന്യൂഡൽഹി: ഹിന്ദുത്വ പ്രത്യേയ ശാസ്ത്രങ്ങൾക്ക് രൂപം നൽകിയ വി.ഡി സവർക്കർ ഭാരത രത്‌ന അർഹിക്കുന്നുണ്ടെന്ന് അണ്ണാ ഹസാരെ. വിനായക് ദാമോദർ സവർക്കർ രാജ്യത്തിനായി ത്യാഗം ചെയ്ത ആളാണ് അദ്ദേഹം ഭാരത രത്ന അർഹിക്കുന്നു. സവർക്കറെ എതിർക്കുന്നതിനു പിന്നിൽ വെറും രാഷ്ട്രീയം മാത്രമാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.ഹാസാരയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വാതന്ത്ര്യസമര കാലത്ത് സവർക്കർ അനുഭവിച്ച ദുരിതം ഭാരതരത്ന അർഹിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടിയാണ് സവർക്കർ ജയിലിൽ കിടന്നത്. രാജ്യത്തിനായ് ത്യാഗം ചെയ്തവർക്ക് ഭാരതരത്‌ന നൽകണം -ഹസാരെ പറഞ്ഞു. സവർക്കർക്കെതിരെ ഇപ്പോൾ ഉയരുന്ന എതിർപ്പുകളൊക്കെ രാഷ്ട്രീയ പകപോക്കലാണ്.തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം തെറ്റോ ശരിയോ എന്ന് പരിശോധിക്കരുത്. രാഷ്ട്രീയക്കാർക്ക് പരസ്പരം വെറുപ്പാണ് ഹസാരെ കൂട്ടിച്ചേർത്തു

സവർക്കർ ജയിലിൽ കിടന്നത് രാജ്യത്തിനുവേണ്ടിയാണ്. വലിയ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടായിരുന്നു സവർക്കാർ ജയിലിൽ ശിക്ഷ അനുഭവിച്ചത്. രാജ്യത്തിനായി പ്രവർത്തിച്ചയാൾക്ക് ഭാരതരത്ന നൽകുന്നതിൽ എന്താണ് തെറ്റ്- ഹസാരെ ചോദിച്ചു.ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമർശനങ്ങളെ ഹസാരെ എതിർത്തു. ജനവിധിയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. അത് മാനിക്കണമെന്നും ഹസാരെ പറഞ്ഞു.

സവർക്കർക്ക് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ ഭാരത രത്‌ന നൽകുമെന്നത് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനമാണ്. ഇതിനെതിരെ ചില കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.

Read More >>