കോണ്‍ഗ്രസ്സ് ഇല്ലാത്ത ബിജെപി വിരുദ്ധസഖ്യം വിജയിക്കില്ലെന്ന് എച്ച് ഡി ദേവഗൗഡ

ബംഗളൂരു: കോണ്‍ഗ്രസ്സ് ഇല്ലാത്ത ബിജെപി വിരുദ്ധസഖ്യം വിജയിക്കില്ലെന്ന് മുതിര്‍ന്ന ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...

കോണ്‍ഗ്രസ്സ് ഇല്ലാത്ത ബിജെപി വിരുദ്ധസഖ്യം വിജയിക്കില്ലെന്ന് എച്ച് ഡി ദേവഗൗഡ

ബംഗളൂരു: കോണ്‍ഗ്രസ്സ് ഇല്ലാത്ത ബിജെപി വിരുദ്ധസഖ്യം വിജയിക്കില്ലെന്ന് മുതിര്‍ന്ന ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യത്തിനൊരുങ്ങുന്ന എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും സഖ്യമുണ്ടാക്കാന്‍ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബിജെപി വിരുദ്ധ പാര്‍ട്ടികളില്‍ ചിലര്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നവരും ചിലര്‍ കോണ്‍ഗ്രസ്സിനെ അനുകൂലിക്കുന്നവരുമാണ്. പക്ഷേ, എല്ലാവരുടെയും പ്രധാന അജണ്ട ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതാണ്.

കോണ്‍ഗ്രസ്സിന് അധികം സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ സ്വഭാവികമായും കോണ്‍ഗ്രസ്സുമായി ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്ക് സഖ്യത്തിലേര്‍പ്പെടേണ്ടി വരും. അതേസമയം, സഖ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താനൊരു വിധത്തിലും ഇടപെടില്ലെന്നും സഖ്യത്തിനു കീഴില്‍ എല്ലാവരെയും ഒരുമിച്ചു കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും ദേവഗൗഡ വ്യക്തമാക്കി. ദ ഹിന്ദുവിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Story by
Read More >>