സ്റ്റര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിവയ്പ്പ്, 12 മരണം

തൂത്തുകുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റര്‍ലൈറ്റ് വ്യവസായ പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 12 പേര്‍...

സ്റ്റര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിവയ്പ്പ്, 12 മരണം

തൂത്തുകുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റര്‍ലൈറ്റ് വ്യവസായ പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 20 ഓളംപേര്‍ക്ക്ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പ്ലാന്റിലേക്ക് കയറുന്നത് തടഞ്ഞ പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലേറിയുകയും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതോടെയുമായിരുന്നു സംഘര്‍ഷമുണ്ടായത്. സമരക്കാര്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. മേഖലയില്‍ ജില്ലാ കളക്ടര്‍ 144ാം വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചാണ് സമരക്കാര്‍ പ്രകടനം നടത്തിയത്.

#WATCH Protest held in Tuticorin demanding ban on Sterlite Industries, in wake of the pollution created by them #TamilNadu pic.twitter.com/23FWdj1do5

— ANI (@ANI) May 22, 2018

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷംരൂപവീതം നഷ്ടപരിഹാരവും ബന്ധുക്കള്‍ക്ക് ജോലിയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷംവീതം ധനസഹായം നല്‍കും.

പ്ലാന്റ് അടച്ചുപ്പൂട്ടണമെന്നാണ് ഗ്രാമീണരുടെ ആവശ്യം. വോദാന്ത കമ്പനിയുടെ കോപ്പര്‍ യൂണിറ്റാണ് തൂത്തുകുടിയിലെ സ്റ്റര്‍ലൈറ്റ് കോപ്പര്‍. നഗരത്തിലെ കമ്പനി വികസിപ്പിക്കാനുളള നീക്കം അടുത്തിടെ നടന്നിരുന്നു. വര്‍ഷത്തില്‍ 4 ലക്ഷം സ്റ്റര്‍ലൈറ്റ് കോപ്പര്‍ ഇപ്പോള്‍ കമ്പനി ഓപറേറ്റ് ചെയ്തുവരുന്നുണ്ട്. കമ്പനിയുടെ പ്ലാന്റ് വികസനം നിര്‍ത്തിവെയ്ക്കണമെന്നാവിശ്യപ്പെട്ട് നൂറുകണക്കിനു ഗ്രാമീണരും സന്നദ്ധപ്രവര്‍ത്തകരും തെരുവിലിറങ്ങിയിരിക്കുകയാണ്. പൊതുജനങ്ങളെ നേരിടാന്‍ വന്‍പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

Story by
Read More >>