120 കോടിയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ മോദി സര്‍ക്കാര്‍ വാങ്ങുന്നത് 1000 കോടിക്കെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: 120 കോടി രൂപയ്ക്ക് അമേരിക്കന്‍ സൈന്യം വാങ്ങിയ അപ്പാച്ചെ ഹെലികോപ്റ്റര്‍ മോദി സര്‍ക്കാര്‍ വാങ്ങുന്നത് 1000 രൂപ കോടിക്കെന്നു മുതിര്‍ന്ന...

120 കോടിയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ മോദി സര്‍ക്കാര്‍ വാങ്ങുന്നത് 1000 കോടിക്കെന്ന്  പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: 120 കോടി രൂപയ്ക്ക് അമേരിക്കന്‍ സൈന്യം വാങ്ങിയ അപ്പാച്ചെ ഹെലികോപ്റ്റര്‍ മോദി സര്‍ക്കാര്‍ വാങ്ങുന്നത് 1000 രൂപ കോടിക്കെന്നു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. മോദി സര്‍ക്കാര്‍ 930 മില്ല്യണ്‍ യുഎസ് ഡോളറിനു ആറ് അപ്പാച്ചെ ഹെലികോപ്റ്ററാണ് ( ഒരു ഹെലികോപ്റ്ററിനു 1000 കോടി) വാങ്ങുന്നത് എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് അമേരിക്കന്‍ സൈന്യം 35 ഹെലികോപ്റ്റര്‍ 691 മില്ല്യണ്‍ ഡോളറിനാണു ( ഒരു ഹെലികോപ്റ്ററിനു 120 കോടി ) വാങ്ങിയെതെന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

മാര്‍ക്കറ്റ് വിലയുടെ എട്ടു മടങ്ങാണ് മോദി നല്‍കുന്നത്. നമ്മുടെ പണത്തില്‍ നിന്നും എകദേശം അയ്യായിരം കോടി രൂപ പാഴാക്കുന്നു- അദ്ദേഹം പറഞ്ഞു. ഇതിന്റെ കണക്കുകള്‍ കാണിക്കുന്ന ലേഖനങ്ങളുടേയും വാര്‍ത്തകളുടേയും ലിങ്കുകളും അദ്ദേഹം ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് അപ്പാച്ചെ ഹെലികോപ്റ്റര്‍ വില്‍ക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിയിരുന്നു.

Story by
Read More >>