ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന പരാതി; അരവിന്ദ് കെജരിവാളിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യും

Published On: 2018-05-16 10:15:00.0
ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന പരാതി; അരവിന്ദ് കെജരിവാളിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി എം.എല്‍.എമാര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് പൊലീസ് കെജരിവാളിന് നോട്ടീസ് നല്‍കി. വിഷയത്തില്‍ കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും സംഭവ സ്ഥലത്തുണ്ടായിരുന്ന 11 ആം ആദ്മി എം.എല്‍.എമാരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയി 19ന് മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയപ്പോള്‍ എം.എല്‍.എ മാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാതി. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും സ്ഥലത്തുണ്ടായിരുന്നു.

പരാതിയെ തുടര്‍ന്ന് പൊലീസ് മുഖ്യമന്ത്രിയുടെ വസതിയിലെ സി.സി ടിവി പരിശോധിക്കുകയും ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

Top Stories
Share it
Top