ഗൊഗോയ് കുറ്റക്കാരനെങ്കില്‍ കടുത്ത ശിക്ഷാനടപടിയുണ്ടാകും: ജനറല്‍ ബിബിന്‍ റാവത്ത്

Published On: 25 May 2018 10:30 AM GMT
ഗൊഗോയ് കുറ്റക്കാരനെങ്കില്‍ കടുത്ത ശിക്ഷാനടപടിയുണ്ടാകും: ജനറല്‍ ബിബിന്‍ റാവത്ത്

ശ്രീനഗര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികൊപ്പം കശ്മീരിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റിലായ മേജര്‍ ലിതുല്‍ ഗൊഗോയ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ കടുത്ത ശിക്ഷാനടപടിയുണ്ടാകുമെന്ന് കരസേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്ത്.

ഇന്ത്യന്‍ സൈന്യത്തില്‍ ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തെറ്റ് ചെയ്താലും അയാള്‍ക്ക് കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും ബിബിന്‍ റാവത്ത് പറഞ്ഞു. മേജര്‍ ഗൊഗോയ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അയാള്‍ക്കെതിരെയും കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ ദിവസമാണ് മേജര്‍ ലിതുല്‍ െൈഗഗോയ്‌യെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടൊപ്പം സംശായാസ്പദമായി കശ്മീരിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍ നിന്ന് ജമ്മു-കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൊഴിയെടുത്ത ശേഷം മേജറിനെ അദ്ദേഹത്തിന്റെ യൂണിറ്റിന് കൈമാറിയതായ് പോലീസ് അറിയിച്ചു. കേസിന്റെ അന്വേഷണ ചുമതല ശ്രീനഗര്‍ പോലീസ് സൂപ്രണ്ടിനാണ്.

Top Stories
Share it
Top