കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു

Published On: 2018-05-26 05:30:00.0
കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. ശ്രീനഗറിന് സമീപം തങ്ധര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സഭവം.

നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകര സംഘത്തെ കണ്ടെത്തിയ സൈന്യം ഇവര്‍ക്ക് നേരെ വെടിയുതുര്‍ക്കുകയായിരുന്നു. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തിരച്ചില്‍ ശക്തമാക്കിയതായി സൈനിക വക്താവ് അറിയിച്ചു.


കാശ്മീരില്‍ റംസാന്‍ മാസത്തില്‍ ഭീകരര്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ എന്തെങ്കിലും ആക്രമണമുണ്ടായാല്‍ സുരക്ഷാസേനയ്ക്ക് തിരിച്ചടിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Top Stories
Share it
Top