കരസേനാ മേജറുടെ ഭാര്യയുടെ കൊലപാതകം: മറ്റൊരു മേജര്‍ പിടിയില്‍

ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കരസേനാ മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ...

കരസേനാ മേജറുടെ ഭാര്യയുടെ കൊലപാതകം: മറ്റൊരു മേജര്‍ പിടിയില്‍

ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കരസേനാ മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെ കഴുത്തറുത്തു കൊലപ്പെടുത്തിയതിന് മേജര്‍ നിഖില്‍ ഹാണ്ടയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫിസിയോതെറപ്പിക്കു വേണ്ടി രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇവർ. ഡൽഹി കന്റോണ്മെന്റിലെ ആശുപത്രിയിലേക്കാണു പോയത്. വീട്ടിൽ നിന്നിറങ്ങി ഏതാനും മണിക്കൂറിനകം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കന്റോണ്മെന്റ് മെട്രോ സ്റ്റേഷനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. സംഭവം അപകട മരണമാണെന്നു വരുത്തിതീര്‍ക്കാന്‍ ഷൈലജയുടെ മുഖത്തിനു മുകളിലൂടെ കൊലയാളി കാർ കയറ്റി ഇറക്കിയിരുന്നു.

ഭര്‍ത്താവിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഷൈലജ ആശുപത്രിയിലെത്തിയത്. പിന്നീട് ഡ്രൈവര്‍ സ്ഥലത്തെത്തിയപ്പോള്‍ യുവതി ഫിസിയോതെറാപ്പിക്ക് എത്തിയിരുന്നില്ലെന്ന മറുപടിയാണ് അധികൃതരില്‍ നിന്നു ലഭിച്ചത്. ആശുപത്രിയുടെ പുറത്തുനിന്നും യുവതി മറ്റൊരു കാറില്‍ കയറിപ്പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

നാഗാലാന്‍ഡിലെ ദീമാപൂരില്‍ ജോലി ചെയ്യുന്ന നിഖില്‍ ഹാണ്ടയെ മീററ്റില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി നിഖിലിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. നാഗാലാന്‍ഡില്‍ വച്ചാണ് ഷൈലജയും നിഖിലും പരിചയപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് അമിത് ദ്വിവേദിക്ക് സ്ഥലം മാറ്റമായതോടെ ഷൈലജ ഡല്‍ഹിയിലേക്ക് വന്നു. ഷൈലജയെ കാണാനാണ് കൃത്യം നടന്ന ദിവസം നിഖില്‍ ഡല്‍ഹിയിലേക്ക് വന്നതെന്നാണ് പൊലീസ് പറയുന്നത്.

Story by
Read More >>