പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി; ഒരു സൈനികന് പരിക്കേറ്റു

Published On: 24 April 2018 5:00 AM GMT
പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി; ഒരു സൈനികന് പരിക്കേറ്റു

പുല്‍വാമ: ജമ്മുകശ്മീര്‍ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. ലാം ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പ് ഇപ്പോഴും തുടരുന്നതായും വാര്‍ത്തകളുണ്ട്.

നിയന്ത്രണരേഖയില്‍ കൃഷ്ണഗാട്ടി സെക്ടറില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെയാണ് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്. മേഖലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകളുണ്ട്.

Top Stories
Share it
Top