ആൾകൂട്ട ആക്രമണം വീണ്ടും; സൈന്യത്തിന്റെ അവരോചിത ഇടപെടലിൽ രക്ഷപ്പെട്ടത് മൂന്ന് സന്യാസിമാർ

ഗുവാഹത്തി: അസമിലെ ദിമാ ഹസാവോയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവർ എന്ന് ആരോപിച്ച് ആൾകൂട്ടം സന്യാസിമാരെ ആക്രമിച്ചു. എന്നൽ, സൈന്യത്തിന്റെ അവസരോചിത...

ആൾകൂട്ട ആക്രമണം വീണ്ടും; സൈന്യത്തിന്റെ അവരോചിത ഇടപെടലിൽ രക്ഷപ്പെട്ടത് മൂന്ന് സന്യാസിമാർ

ഗുവാഹത്തി: അസമിലെ ദിമാ ഹസാവോയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവർ എന്ന് ആരോപിച്ച് ആൾകൂട്ടം സന്യാസിമാരെ ആക്രമിച്ചു. എന്നൽ, സൈന്യത്തിന്റെ അവസരോചിത ഇടപെടലിലൂടെ മൂന്നം​ഗ സന്യാസിമാരെ രക്ഷപ്പെടുത്തി. സമാനമായ രീതിയിൽ മഹാരാഷ്ട്രയിൽ ​ഗ്രാമീണർ അഞ്ചുപേരെ തല്ലിക്കൊന്നിരുന്നു. 100ലധികം വരുന്ന ​ഗ്രാമീണരാണ് തങ്ങളെ ആക്രമിച്ചതെന്ന് രക്ഷപ്പെട്ട സന്യാസിമാർ പറഞ്ഞു.

ദിമാ ഹസാവോയിലെ മാഹൂര്‍ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് വച്ചാണ് മൂന്ന് സന്യാസിമാരെ ആള്‍ക്കൂട്ടം പിടിച്ചുവച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ എന്ന വ്യാജപ്രചാരണത്തെ തുടർന്നായിരുന്നു ഇത്. തുടർന്ന് ​ഗ്രാമീണർ സന്യാസിമാരുടെ പക്കലുണ്ടായിരുന്ന വസ്തുവകകൾ പരിശോധിക്കുകയും അവയുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

പിടിച്ചെടുത്ത വസ്തുക്കൾ കത്തിച്ചസംഘം തുടർന്ന സന്യാസിമാരെ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടെ റെയിൽവേ സ്റ്റേഷന് സമീപമുണ്ടായിരുന്ന സൈനികർ ബ​ഹളം കേട്ടസ്ഥലത്തെത്തുകയും സന്യാസിമാരെ രക്ഷപ്പെടുത്തുകയുമായിരുന്നു. ആൾകൂട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടം അടിയന്തരയോ​ഗം വിളിച്ചു.

വ്യാജപ്രചരണങ്ങൾ നടത്തരുതെന്നും നിയമം കൈയിലെടുക്കരുതെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്നാരോപിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഇതുമൂന്നാമത്തെ ആൾകൂട്ട ആക്രമണമാണ്.

Story by
Read More >>