കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ ; രാഹുലിന്റെ പ്രസംഗത്തിന് ജെയ്റ്റിലിയുടെ വിമർശനം

Published On: 2018-07-21 12:15:00.0
കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ ; രാഹുലിന്റെ പ്രസംഗത്തിന് ജെയ്റ്റിലിയുടെ വിമർശനം

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിമര്‍ശനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവല്‍ മാക്രോണുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയെന്നത് കെട്ടിചമച്ചതാണ്. ഈ പ്രസ്താവന ലോകത്തിനു മുന്നില്‍ രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ വിലയിടിക്കുന്നതാണ്. അരുണ്‍ ജയറ്റ്‌ലി പറഞ്ഞു.

പ്രധാനമന്ത്രി പദത്തിലേക്ക് തയ്യാറെടുക്കുന്ന ഒരാളുടെ വാക്കുകള്‍ വിലയേറിയതായിരിക്കണം. വസ്തുതകള്‍ വിശ്വസിനീയമായിരിക്കണം. പ്രധാനമന്ത്രിയാകാന്‍ തയ്യാറാകുന്നവര്‍ അജ്ഞതയെ കൂട്ടികുഴക്കാന്‍ പാടില്ല, ജെയ്റ്റലി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ലോകസഭായിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പ്രസ്താവനകളെയാണ് ജെയ്റ്റ്‌ലി വിമര്‍ശിച്ചത്.

ഇതാണ് രാഹുലിന്റെ മികച്ച വാദങ്ങളെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ദൈവം രക്ഷിക്കട്ടെയെന്നും ജയ്റ്റ്‌ലി പറഞ്ഞു.

Top Stories
Share it
Top