കെജരിവാളിനെതിരെ ക്രിമിനല്‍ ഗൂഡാലോചന കുറ്റം?.

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി എം.എല്‍.എമാര്‍ കൈയേറ്റം ചെയ്തുവെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും...

കെജരിവാളിനെതിരെ ക്രിമിനല്‍ ഗൂഡാലോചന കുറ്റം?.

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി എം.എല്‍.എമാര്‍ കൈയേറ്റം ചെയ്തുവെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കുമെതിരെ ക്രിമിനല്‍ ഗൂഡാലോചനാ കുറ്റം ചുമത്തിയേക്കും. സംഭവത്തില്‍ രണ്ട് തവണ കെജരിവാളിനെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ഫെബ്രുവരി 19ന് കെജരിവാളിന്റെ വീട്ടില്‍ നടന്ന യോഗത്തിനിടെ ആപ് എം.എല്‍.എമാരായ അമാനുള്ള ഖാന്‍, പ്രകാശ് ജര്‍വാല്‍ എന്നിവര്‍ ചേര്‍ന്ന് മുറിയില്‍ പൂട്ടിയിടുകയും അക്രമിക്കുയും ചെയതു എന്നാണ് കേസ്. സംഭവത്തില്‍ അറസ്റ്റിലായ രണ്ട് എം.എല്‍.എമാരും ജ്യാമത്തിലാണ്. കുറ്റപത്രം തിസ് ഹസ്രി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് ആപ് ആരോപിച്ചു. ചീഫ് സെക്രട്ടറിക്കെതിരായ സംഭവത്തെ തുടര്‍ന്നാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇതിനെതിരെ കെജരിവാളും മന്ത്രിമാരും ലെഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം നടത്തിയിരുന്നു.

Story by
Read More >>