സിസിടിവി സ്ഥാപിക്കാന്‍ അനുമതി വേണ്ട; ഗവര്‍ണറുടെ റിപ്പോര്‍ട്ട് തള്ളി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസിന്റെ അനുമതി വേണമെന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഉത്തരവ് പരസ്യമായി...

സിസിടിവി സ്ഥാപിക്കാന്‍ അനുമതി വേണ്ട; ഗവര്‍ണറുടെ റിപ്പോര്‍ട്ട് തള്ളി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസിന്റെ അനുമതി വേണമെന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഉത്തരവ് പരസ്യമായി കീറിക്കളഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗവര്‍ണറുടെ തീരുമാനം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

' നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ അതിക്രൂരമായ ആക്രമണത്തിന് വിധേയരാകുന്നുണ്ട്. അവര്‍ സി.സി.ടി.വി എല്ലായിടത്തും വേണമെന്നാണ് ആവശ്യപ്പെടുന്നത്.' കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ നഗരപ്രദേശങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഗവര്‍ണറും ബി.ജെ.പി നേതാക്കളും ഇതിന് തടയിടുകയാണ്.

പ്രസംഗത്തിനിടയില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍ കെജ്‌രിവാള്‍ വായിച്ചു. ' നിങ്ങള്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ആദ്യം പൊലീസില്‍ വിവരമറിയിക്കണം. അവര്‍ വന്ന് സി.സി.ടി.വി ആവശ്യമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷമെ നിങ്ങള്‍ക്ക് ഇവ സ്ഥാപിക്കാന്‍ കഴിയൂ.'

ജനാധിപത്യത്തില്‍ ജനങ്ങളുടെ ഭരണമാണ് വേണ്ടതെന്നും പൊലീസ് ഭരണമല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കരട് രൂപം നല്‍കുക മാത്രമെ ചെയ്തിട്ടൊള്ളൂവെന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

Story by
Read More >>