കാശി മഹാകാൽ എക്‌സ്പ്രസിന്റെ ഒരു ബെര്‍ത്ത് ക്ഷേത്രമാക്കി; പ്രധാനമന്ത്രിക്ക് ഭരണഘടനയുടെ ആമുഖം പങ്കുവച്ച് ഉവൈസിയുടെ മറുപടി

ട്രെയിനിന്റെ കോച്ച് ബി 5 ന്റെ 64 സീറ്റ് നമ്പർ ചെറിയ ശിവക്ഷേത്രമാക്കി മാറ്റിയെന്ന എഎൻഐ റിപ്പോർട്ടിനെ തുടർന്നാണ് ഉവൈസിയുടെ പ്രതികരണം. സീറ്റ് സ്ഥിരമായി ശിവന്റെ പേരിൽ റിസർവ് ചെയ്യാൻ ശ്രമം നടത്തുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

കാശി മഹാകാൽ എക്‌സ്പ്രസിന്റെ ഒരു ബെര്‍ത്ത്  ക്ഷേത്രമാക്കി; പ്രധാനമന്ത്രിക്ക് ഭരണഘടനയുടെ ആമുഖം പങ്കുവച്ച്  ഉവൈസിയുടെ മറുപടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഫ്ലാഗ് ഓഫ് ചെയ്ത കാശി മഹാകാൽ എക്‌സ്പ്രസിന്റെ ഒരു കോച്ചിലെ ബെര്‍ത്ത് ശിവ ക്ഷേത്രമാക്കിയെന്ന വാർത്തയോട് പ്രതികരിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഉവൈസി . പ്രധാനമന്ത്രിക്ക് ഭരണ ഘടനയുട ആമുഖത്തിന്‍റെ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്താണ് ഉവൈസിയുടെ പ്രതികരണം.

ട്രെയിനിന്റെ കോച്ച് ബി 5 ന്റെ 64 സീറ്റ് നമ്പർ ചെറിയ ശിവക്ഷേത്രമാക്കി മാറ്റിയെന്ന എഎൻഐ റിപ്പോർട്ടിനെ തുടർന്നാണ് ഉവൈസിയുടെ പ്രതികരണം. സീറ്റ് സ്ഥിരമായി ശിവന്റെ പേരിൽ റിസർവ് ചെയ്യാൻ ശ്രമം നടത്തുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ഇന്ത്യയിലെ ജ്യോതിർ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന കാശി മഹാകാൽ എക്സ്പ്രസ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കാശിയേയും മധ്യപ്രദേശിലെ ഇൻഡോറിനെയും തമ്മിൽ ബന്ധിപ്പിക്കുന്നപുതിയ ട്രെയിൽ സർവ്വീസ് വീഡിയോ കോൺഫറൻസ് വഴിയാണ് മോദി ഉല്‍ഘാടനം ചെയ്തത്. ഇൻഡോറിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഓംകാരേശ്വർ, ഉജ്ജയിനിലെ മഹാകാലേശ്വർ, വാരണാസിയിലെ കാശി വിശ്വനാഥ എന്നീ ജ്യോതിർലിംഗ ക്ഷേത്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ട്രെയിൻ സർവീസ്.

തീർത്ഥാടകരെ ലക്ഷ്യം വെച്ച് ആരംഭിച്ച പുതിയ സർവീസ് ഫെബ്രുവരി 20 മുതൽ കൃത്യമായി ഓടിത്തുടങ്ങും. കാശി മഹാകാൽ എക്സ്പ്രസ് ആഴ്ചയിൽ മൂന്നുതവണയാണ് സർവീസ് നടത്തുന്നത്. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ട്രെയിനിൽ ലഭ്യമാവു. വാരണാസിയിൽ നിന്ന് ഇൻഡോറിലേക്കുള്ള യാത്രയ്ക്ക് ഒരു യാത്രക്കാരന് 1,951 രൂപയാണ് നിരക്ക്.

Next Story
Read More >>