ബലാത്സംഗക്കേസില്‍ ആശാറാം ബാപ്പു കുറ്റക്കാരന്‍

ജയ്പുര്‍: സഹാറന്‍പൂരില്‍ നിന്നുള്ള പ്രായപൂര്‍്ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരന്‍. ആശാറം ബാപ്പു...

ബലാത്സംഗക്കേസില്‍ ആശാറാം ബാപ്പു കുറ്റക്കാരന്‍

ജയ്പുര്‍: സഹാറന്‍പൂരില്‍ നിന്നുള്ള പ്രായപൂര്‍്ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരന്‍. ആശാറം ബാപ്പു ഉള്‍പ്പെടെ മൂന്നുപേര്‍ കുറ്റക്കാരാണെന്നാണ് ജോധ്പൂര്‍ കോടതി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ നിന്നും രണ്ടുപേരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

ആശാറാം തടവില്‍ കഴയിയുന്ന ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് വിചാരണകോടതി വിധി പറഞ്ഞത്. 2013ല്‍ ഉത്തര്‍പ്രദേശിലെ സഹാറാന്‍പുരില്‍നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് വിധി. കേസിലെ സാക്ഷികളില്‍ ചിലര്‍ നേരത്തേ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജോധ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുജറാത്തിലെ സൂറത്തില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 77കാരനായ ആശാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ നിലവില്‍ മറ്റൊരു കേസുണ്ട്. ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story by
Read More >>