ഡല്‍ഹി ഡയലോഗില്‍ നിന്ന് ആശിഷ് ഖേതന്‍ മടങ്ങുന്നു; ഇനി പ്രശാന്ത് ഭൂഷനൊപ്പം അഭിഭാഷകനാവാന്‍

Published On: 2018-04-20 11:15:00.0
ഡല്‍ഹി ഡയലോഗില്‍ നിന്ന് ആശിഷ് ഖേതന്‍ മടങ്ങുന്നു; ഇനി പ്രശാന്ത് ഭൂഷനൊപ്പം അഭിഭാഷകനാവാന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഡയലോഗ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ആശിഷ് ഖേത്തന്‍ ഇനി അഭിഭാഷവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനൊപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യപ്പെടുന്നതെന്ന് ആശിഷ് ഖേതന്‍ പ്രതികരിച്ചു

ഡല്‍ഹി സര്‍ക്കാരുമായി തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ല. നിയമരംഗത്ത് പ്രവര്‍ത്തിക്കന്‍ അതിയായ ആഗ്രഹം തോനുന്നത് കൊണ്ട് മാത്രമാണ് രാജിവെക്കുന്നത് ഡല്‍ഹി ഡയലോഗ് വൈസ് ചെയര്‍മാനായി നന്നായി പ്രവര്‍ത്തിച്ചെന്നാണ് തന്റെ വിശ്വാസമെന്നും ആശിഷ് ഖേതന്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുക എന്നത് പാര്‍ട്ടിയുടെ ജോലിയാണ്. താന്‍
ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ആശിഷ് ഖേതന്‍ പറഞ്ഞു.

Top Stories
Share it
Top