വലതുപക്ഷ നിലപാടുമായി ഏഷ്യാനെറ്റ് വെബ്‌സൈറ്റ് ആരംഭിക്കുന്നു; റിപോര്‍ട്ട്  

വലതുപക്ഷ നിലപാടുമായി ഏഷ്യാനെറ്റ് പുതിയ വാര്‍ത്താ വെബ്‌സൈറ്റ് ആരംഭിക്കുന്നതായി റിപോര്‍ട്ട്. ഡല്‍ഹി ആസ്ഥാനമായി ആരംഭിക്കുന്ന വെബ്‌സൈറ്റിന്റെ ചീഫ്...

വലതുപക്ഷ നിലപാടുമായി ഏഷ്യാനെറ്റ് വെബ്‌സൈറ്റ് ആരംഭിക്കുന്നു; റിപോര്‍ട്ട്  

വലതുപക്ഷ നിലപാടുമായി ഏഷ്യാനെറ്റ് പുതിയ വാര്‍ത്താ വെബ്‌സൈറ്റ് ആരംഭിക്കുന്നതായി റിപോര്‍ട്ട്. ഡല്‍ഹി ആസ്ഥാനമായി ആരംഭിക്കുന്ന വെബ്‌സൈറ്റിന്റെ ചീഫ് എഡിറ്ററായി മെയില്‍ ടുഡെ മുന്‍ മാനേജിങ് എഡിറ്റര്‍ അഭിജിത് മജുംദാര്‍ ചുമതലയേല്‍ക്കുമെന്ന് ന്യൂസ്‌ലോന്‍ട്രി ഡോട്ട്‌കോം റിപോര്‍ട്ട് ചെയ്യുന്നു. പ്രസാര്‍ ഭാരതി ന്യൂസ് സെര്‍വീസിന്റെ ചീഫ് എഡിറ്ററായി വാര്‍ത്താവിനിമയ മന്ത്രാലയം തിരഞ്ഞെടുത്തത് അഭിജിത് മജുംദാറിനെയായിരുന്നു. പ്രസാര്‍ ഭാരതി പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു.

പുതിയ വെബ്‌സൈറ്റിലേക്ക് ഏഷ്യാനെറ്റ് ഇതിനകം റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായും റിക്രൂട്ട് ചെയ്യപ്പെട്ടവരോട് മെയ് ഒന്നോടെ ജോലിയില്‍ പ്രവേശിക്കാന്‍ അറിയിച്ചതായും റിപോര്‍ട്ടുണ്ട്. അതേസമയം, വലതുപക്ഷ നിലപാടായിരിക്കും വെബ്‌സൈറ്റ് പുലര്‍ത്തുക എന്നാണ് ന്യൂസ് ലോണ്‍ട്രി റിപോര്‍ട്ടില്‍ പറയുന്നത്.

Story by
Read More >>