അസാമില്‍ പൗരത്വ കണക്കെടുപ്പിന്റെ നിര്‍ണായക ദിനം

വെബ്‌ഡെസ്‌ക്: അസാമില്‍ ഒന്നര കോടി ജനങ്ങള്‍ ഇപ്പോഴും പൗരത്ഥം സംബന്ധിച്ച് അവ്യക്തതകളിലാണ് കഴിയുന്നത്. അവരെ സംബന്ധിച്ച് ജൂലൈ 30 എന്ന ദിവസം വളരെ...

അസാമില്‍ പൗരത്വ കണക്കെടുപ്പിന്റെ നിര്‍ണായക ദിനം

വെബ്‌ഡെസ്‌ക്: അസാമില്‍ ഒന്നര കോടി ജനങ്ങള്‍ ഇപ്പോഴും പൗരത്ഥം സംബന്ധിച്ച് അവ്യക്തതകളിലാണ് കഴിയുന്നത്. അവരെ സംബന്ധിച്ച് ജൂലൈ 30 എന്ന ദിവസം വളരെ പ്രധാനപ്പെട്ടതുമാണ്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍, എന്‍.ആര്‍.സി) രണ്ടാം ഘട്ടം പ്രസിദ്ധീകരിക്കുന്നത് ജൂലൈ 30നാണ്. സംസ്ഥാനത്ത് എന്‍.ആര്‍.സിയില്‍ ഉള്‍പ്പെടുത്താനായി പേര് നല്‍കിയ 3.29 കോടി ജനങ്ങളില്‍ 1.90 പേര്‍ മാത്രമാണ് ആദ്യ ഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ജൂണ്‍ 30 ന് പ്രസിദ്ധീകരിക്കേണ്ട പട്ടിക സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. സുപ്രീംകോടതി വാദം കേട്ടാണ് പുതിയ തീയ്യതി പ്രഖ്യാപിച്ചത്. നാളെ 9.45 നാണ് പട്ടിക പുറത്തു വിടുക. 2017 ഡിസംബര്‍ 31നായിരുന്നു ആദ്യ ഘട്ട പട്ടിക പുറത്തു വിട്ടത്.

സംസ്ഥാനത്തെ ജനങ്ങളുടെ വിവരങ്ങളടങ്ങുന്ന രേഖയാണ് എന്‍.ആര്‍.സി. 1951 ലെ സെന്‍സസിനോടനുബന്ധിച്ചാണ്് ആദ്യമായി എന്‍.സി.ആര്‍ തയ്യാറാക്കിയത്. 1980 ഓടെയാണ് അസാമില്‍ വീണ്ടും പൗരത്വ കണക്കെടുപ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നീക്കങ്ങളെ തുടന്നായിരുന്നു ഇത്, ഓള്‍ അസാം സ്റ്റുഡന്‍സ് യൂണിയന്റെയും അസാം ഗണപരിഷത്തിന്റെയും നേതൃത്വത്തില്‍ 1980 ല്‍ എന്‍.സി.ആര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേന്ദ്രത്തിന് കത്ത് നല്‍കി. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തില്‍ നിന്നും അസാമിന്റെ തദ്ദേശിയ സംസാകാരത്തെ രക്ഷിക്കാനുള്ള ഇടപെടലായിരുന്നു ഇതിനു പിന്നില്‍. ഇതിനു പിന്നാലെയുണ്ടായ കോടതി നടപടികളെ തുടര്‍ന്ന് 2014 ഡിസംബര്‍ 17 നാണ് സുപ്രീംകോടതി എന്‍.ആര്‍.സി പ്രസിദ്ധീകരിക്കാനുള്ള തീയ്യതി പ്രഖ്യാപിച്ചത്.

അസാമിലേക്കുള്ള കുടിയേറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.1826 മുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ തേയില തോട്ടങ്ങളില്‍ ജോലിക്കായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്് കുടിയേറ്റ തൊഴിലാളികള്‍ അസാമിലെത്തിയിട്ടുണ്ട്. 1971 ലെ ബംഗ്ലാദേശ് ലിബറേഷന്‍ മൂവ്‌മെന്റിനെ തുടര്‍ന്ന്് ഇന്നത്തെ ബംഗ്ലാദേശില്‍ നിന്നും നിരവധി മുസ്ലീംങ്ങള്‍ അസാമിലെത്തിയിട്ടുണ്ട്.

ആദ്യ എന്‍.ആര്‍.സി പട്ടികയില്‍ ഇടം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് (ഡി വോട്ടേഴ്‌സ്, doubtful voters) എന്‍.സി.ആര്‍ അധികൃതര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. എന്നാല്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലാതായി തീരും. ഫോറിനേഴ്‌സ് ട്രൈബൂണലില്‍ നിയമ പോരാട്ടം നടത്തി വേണം അവര്‍ക്ക് സ്വന്തം പൗരത്വം തെളിയിക്കേണ്ടത്. 1951 ലെ എന്‍.ആര്‍.സി വിവരശേഖരണത്തിന്റെയും 1971 ലെ വോട്ടര്‍ പട്ടികയുടെയും അടിസ്ഥാനത്തിലാണ് പുതിയ എന്‍.സി.ആര്‍ പട്ടിക രൂപപ്പെടുത്തുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് 1971 മുന്നേയുള്ള രേഖകള്‍ സമര്‍പ്പിക്കാം. 1971 ന് ശേഷം ജനിച്ചവരാണെങ്കില്‍ കുടുംബത്തിന്റെ രേഖകളും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

ആദ്യ പട്ടികയില്‍ നിന്നും പുറത്തായ ഒന്നരകോടി ആള്‍ക്കാരില്‍ ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളാണെന്നാണ് അസാമിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. 2016ല്‍ ബി.ജെ.പി എ.ജി.പി സഖ്യം നടത്തിയ സിറ്റിസണ്‍ഷിപ്പ് നിയമത്തിലെ ഭേദഗതി പ്രകാരം പാക്കിസ്ഥാന്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് (ഹിന്ദുക്കള്‍ക്ക ) പൗരത്വം നല്‍കാമെന്നാണ് പറയുന്നത്.

Story by
Read More >>