സ്വന്തം നാട്ടില്‍ അന്യരായി അസം സ്വദേശികള്‍

ഗുവാഹത്തി: ആസ്സാമിലെ 50 ലക്ഷത്തോളം ആളുകള്‍ നാടുകടത്തല്‍ ഭീഷണിയില്‍. 1971നു മുമ്പ് രാജ്യത്തെ താമസക്കാരായിരുന്നു എന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ 50...

സ്വന്തം നാട്ടില്‍ അന്യരായി അസം സ്വദേശികള്‍

ഗുവാഹത്തി: ആസ്സാമിലെ 50 ലക്ഷത്തോളം ആളുകള്‍ നാടുകടത്തല്‍ ഭീഷണിയില്‍. 1971നു മുമ്പ് രാജ്യത്തെ താമസക്കാരായിരുന്നു എന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ 50 ലക്ഷത്തോളം ആളുകള്‍ക്ക് സാധിച്ചില്ലെന്നും അതിനാല്‍ ഇവരെ പൗരന്മാരായി അംഗീകരിക്കാനാവില്ലെന്നും ആസ്സാംസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി തയ്യാറാക്കിയ പൗരന്മാരുടെ പ്രഥമപട്ടികയില്‍ നിന്നാണ് ഇത്രയും ആളുകള്‍ പുറത്തായിരിക്കുന്നത്. ആറു പതിറ്റാണ്ടിനുശേഷമാണ് ആസ്സാം സര്‍ക്കാര്‍ പട്ടിക പുതുക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. മുസ്ലിംകളായ ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാര്‍ നീക്കത്തിനെതിരേ നിരവധി പേരാണ് വിമര്‍ശനവുമായെത്തിയിരിക്കുന്നത്. മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിന്‍ഗ്യന്‍ മുസ്ലിംകളോടു പെരുമാറിയതുപോലെ ആസ്സാമിലെ മുസ്ലിം പൗരന്മാരെയും പതിറ്റാണ്ടുകളായി സംസ്ഥാനത്തു താമസിക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ളവരെയും നാടുകടത്തുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. പട്ടികയില്‍ ഇല്ലാത്തവരെയെല്ലാം രാജ്യത്ത് നിന്നും പുറത്താക്കുമെന്ന് ആസ്സാം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. എന്നാല്‍, രേഖയിലില്ലാത്ത ഹിന്ദുക്കളെ രാജ്യത്തു തുടരാന്‍ അനുവദിക്കുമെന്നും മാതൃരാജ്യത്ത് അവര്‍ പീഡനങ്ങള്‍ നേടിരേണ്ടി വരുമെന്ന കാര്യം കണക്കിലെടുത്താണിതെന്നും മന്ത്രി പറഞ്ഞു. പട്ടിക പുറത്തുവിടുമ്പോള്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത 40000ത്തോളം പോലീസുകാരെയാണ് മേഖലയില്‍ വിന്യസിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Story by
Read More >>