അസം ദേശീയ പൗരത്വ പട്ടിക: ബംഗാളികളേയും ബിഹാറികളേയും പുറത്താക്കാന്‍ ശ്രമം: മമത

Published On: 30 July 2018 9:30 AM GMT
അസം ദേശീയ പൗരത്വ പട്ടിക: ബംഗാളികളേയും ബിഹാറികളേയും പുറത്താക്കാന്‍ ശ്രമം: മമത

ന്യൂഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേരെ പുറത്താക്കിയ സംഭവം മനഃപൂര്‍വ്വമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് ബംഗളില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള ആളുകളെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

ആധാർ കാർഡും പാസ്​പോർട്ടും അടക്കമുണ്ടെങ്കിലും ഇപ്പോഴും അവരുടെ പേര്​ കരടുപട്ടികയിലില്ല. ആളുകളെ അവരുടെ കുടുംബ പേരി​​​ൻ അടിസ്​ഥാനത്തിലും കൂടിയാണ്​ ഒഴിവാക്കിയത്​. ആത്യന്തികമായി പശ്ചിമ ബംഗാളാണ്​ ഇക്കാര്യത്തിൽ സഹിക്കേണ്ടി വരിക. ബി.ജെ.പിയുടെ വോട്ട്​ രാഷ്ട്രീയമാണ്​ ഇതിനു പിന്നിൽ. സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളെ പോലെ കഴിയേണ്ട അവസ്ഥയാണെന്നും തീ കൊണ്ടാണ് കളിക്കുന്നതെന്നും ത്രിണമൂല്‍ നേതാവ് കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശില്‍ നിന്നും അസാമിലേക്ക് കുടിയേറി പാര്‍ത്തവരുടെ കണക്കുകള്‍ 1951 ന് ശേഷം ഇതാദ്യമായാണ് പുതുക്കുന്നത്. അതെസമയം, ഇത് കരട് പട്ടികമാത്രമാണ്. ഇതില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് ആഗസ്റ്റ് 30 വരെ അവസരമുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ നിന്നുളള കുടിയേറ്റക്കാരെ സംസ്ഥാനത്തുനിന്നും തിരിച്ചയക്കാനുളള നടപടിയാണ് ഇപ്പോഴത്തെ നീക്കമെന്ന ധാരണ സംസ്ഥാനത്തുണ്ട്.

ഇക്കാരണത്താല്‍ തന്നെ അസമില്‍ സംഘര്‍ഷം ഉണ്ടാകാനുളള സാധ്യത മുന്നില്‍ കണ്ട് 32 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമവിരുദ്ധ കുടിയേറ്റ വിഷയം ദശാബ്ദങ്ങളായി അസാമില്‍ നിലനില്‍ക്കുന്നുണ്ട്. 1979 മുതല്‍ 1985 വരെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെയുളള വിവിധ പോരാട്ടങ്ങളില്ഡ 855 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Top Stories
Share it
Top