ആശാറാം ബാപ്പുവിന് ജീവപര്യന്തം

Published On: 2018-04-25 14:00:00.0
ആശാറാം ബാപ്പുവിന് ജീവപര്യന്തം

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭത്തില്‍ നാല് വര്‍ഷമായി ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ജോധ്പൂര്‍ പ്രത്യേക കോടതി. ആശ്രമം സന്ദര്‍ശിക്കാന്‍ കുടുംബത്തോടൊപ്പമെത്തിയ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് കോടതി ബുധനാഴ്ച വിധി പ്രസ്താവിച്ചത്. ആശാറാമിന്റെ അനുയായികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജയ്‌ലിനുള്ളില്‍ തന്നെയാണ് വിചാരണ നടന്നത്. 2002,2004 വര്‍ഷങ്ങളില്‍ ഗുജറാത്തിലെ സൂററ്റില്‍ വച്ച് സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലും ആശാറാമും മകന്‍ നാരായണ്‍ സായിയും പ്രതികളാണ്. ആശാറാമിന് ജീപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

Top Stories
Share it
Top