ആശാറാം കേസ്: അന്വേഷണ ഉദ്യോഗസ്ഥന് 2000 ഭീഷണി കത്തുകള്‍

സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ കേസന്വേഷണ സമയത്ത് തനിക്ക് 2000ത്തോളം ഭീഷണി കത്തുകളും നൂറ് കണക്കിന് ഫോണ്‍ കോളുകളുമാണ്...

ആശാറാം കേസ്: അന്വേഷണ ഉദ്യോഗസ്ഥന് 2000 ഭീഷണി കത്തുകള്‍

സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ കേസന്വേഷണ സമയത്ത് തനിക്ക് 2000ത്തോളം ഭീഷണി കത്തുകളും നൂറ് കണക്കിന് ഫോണ്‍ കോളുകളുമാണ് ലഭിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അജയ് പാല്‍ ലംബ.

2013ല്‍ ജോധ്പൂര്‍ ആശ്രമത്തില്‍ വച്ച് പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന്് ജോധ്പൂര്‍ പ്രത്യേക കോടതി ബുധനാഴ്ച്ച വീധിച്ചിരുന്നു. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കേസില്‍ 10 വര്‍ഷം കഠിന തടവാണ് ആശാറാമിന് കോടതി വിധിച്ചത്. 2013 ആഗസ്റ്റ് 20 നാണ് ജോധ്പൂര്‍ ഡപ്യൂട്ടി കമ്മീഷണറായിരുന്ന ലാംബ കേസ് ഏറ്റെടുക്കുന്നത്. സാക്ഷികളെ കൊല്ലുകയും അന്വേഷണത്തിന് എല്ലാതരത്തില്ലുള്ള പ്രതിസദ്ധികളും തീര്‍ത്ത ആശാറാം അനുയായികള്‍ തനിക്കെതിരെയും ഭീഷണികളുയര്‍ത്തിരുന്നെന്ന് അദ്ദേഹം പറയുന്നു.

കൊലപതാക ഭീഷണിവരെ മുഴക്കിക്കൊണ്ടുള്ള നിരവധി കത്തുകളാണ് ആശാറാം അനുയായികളില്‍ നിന്നു കിട്ടിക്കൊണ്ടിരുന്നത്. ഫോണ്‍ ദിവസങ്ങളോളം വിശ്രമില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നുവെന്നും താന്‍ ഉദയ്പൂരിലേക്ക് താമസം മാറിയശേഷമാണ് അത് അവസാനിച്ചതെന്നു അദ്ദേഹം പറയുന്നു.തന്റെ മകളെ സ്‌കൂളിലയക്കാന്‍ പറ്റാത്ത അവസ്ഥയും ഭാര്യക്ക് പേടിച്ച് പുറത്തിറങ്ങാന്‍ സാധിക്കത്ത അവസ്ഥയുണ്ടായിരുന്നതായും അദ്ദേഹം പറയുന്നു.2005ലെ ഐ.പി.എസ്. ബാച്ചില്‍ ജോലിയില്‍ പ്രവേശിച്ച ലാംബ ഇപ്പോള്‍ ജോധ്പൂരിലെ

പോലീസ് സൂപ്രണ്ടാണ്. കേസിലെ ഒരു സാക്ഷിയെ കൊന്ന കേസില്‍ അറസ്റ്റിലായ വ്യക്തി തന്റെ അടുത്ത ലക്ഷ്യം ചഞ്ചല്‍ മിശ്രയും,അന്വോഷണ ഉദ്യോഗസ്ഥനുംമായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു.ബലാല്‍സംഗം, ലൈംഗിക പീഡനം, കടത്തിക്കൊണ്ട് പോകല്‍, ക്രിമിനല്‍ ഗൂഢാലോചന, എന്നിവയാണ് ആശാറാമിനെതിരെ രേഖപ്പെടുത്തിയ കുറ്റങ്ങള്‍. കേസ് പൂര്‍ത്തിയാക്കാന്‍ 10 ആഴ്ച മാത്രമാണ് സമയമെടുത്തതെന്നും ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും കേസില്‍ ഉണ്ടായിട്ടിലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കഴിഞ്ഞ 56 മാസമായിട്ട് ജോധ്പൂര്‍ സെട്രല്‍ ജയിലാണ് ആശാറാം ബാപ്പു.ഈ കോടതി വിധി തെളിയിക്കുന്നത് സത്യത്തെ ഒരിക്കലും തോല്‍പ്പിക്കാന്‍ സാധിക്കെല്ലായെന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Story by
Read More >>