ആശാറാം വിധിപ്രസ്താവനയിലെ പ്രധാന ഭാഗങ്ങള്‍

ജോധ്പൂര്‍:അഞ്ച് വര്‍ഷം മുമ്പ് പതിനാറ്കാരിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായ ആശാറാം ബാപ്പുവിന് പ്രത്യേക കോടതി ബൂധനാഴ്ച ജീവപരന്ത്യം തടവും ഒരു ലക്ഷം രൂപ...

ആശാറാം വിധിപ്രസ്താവനയിലെ  പ്രധാന ഭാഗങ്ങള്‍

ജോധ്പൂര്‍:അഞ്ച് വര്‍ഷം മുമ്പ് പതിനാറ്കാരിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായ ആശാറാം ബാപ്പുവിന് പ്രത്യേക കോടതി ബൂധനാഴ്ച ജീവപരന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിചാരണ കോടതി ജഡ്ജായ മധുസൂദന്‍ ശര്‍മ്മയാണ് വിധി പ്രസ്താവിച്ചത്. സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി ജയ്‌ലില്‍ തന്നെയാണ് വിധി പ്രസ്താവന നടന്നത്. സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ ആശാറാമിന് വലിയതോതില്‍ അനുയായികളുള്ള രാജസ്ഥാന്‍,ഗുജറാത്ത്,ഹരിയാന സംസ്ഥാനങ്ങളില്‍ പോലിസ് സുരക്ഷ സംവിധനങ്ങള്‍ ഒരുക്കിയിരുന്നു.വിധി പ്രസ്താവിക്കുന്ന ദിവസം ഈ സംസ്ഥാനങ്ങളില്‍ ക്രമസമാധന പ്രശ്‌നത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു.
കുറ്റപത്രത്തിലെ വിവരങ്ങള്‍ ഇങ്ങനെ
കോടതിക്ക് മുന്നിലെത്തിയ കുറ്റപത്രത്തില്‍ ആശാറാം അടക്കം അഞ്ച് പ്രതികളാണുണ്ടായിരുന്നത്.ശില്‍പി എന്ന സഞ്ജിത, ശരത് ചന്ദ്ര,പ്രകാശ്,ശിവ എന്ന സാവാ റാം ഹെത്രവാടിയ. ഇവര്‍ക്കെതിരെയാണ് പോക്‌സോ,ജുവനൈല്‍ നീതി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയനുസരിച്ച് കേസ് രേഖപ്പെടുത്തിയുരുന്നത്. ഇവരില്‍ ശില്‍പി,ശരത് ചന്ദ്ര എന്നിവര്‍ 20 വര്‍ഷം വീതം തടവു വിധിച്ച കോടതി പ്രകാശ്, ശിവ എന്നിവരെ വെറുതെ വിട്ടു. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജെയ്‌ലില്‍ വച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. ജനങ്ങള്‍ കുട്ടം കൂടാതിരിക്കാന്‍ ജോധ്പൂര്‍ നഗരത്തില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപ്പിച്ചിരുന്നു.
ആള്‍ദൈവം ചെയ്ത കുറ്റം
ജോധ്പൂരിലെ ആശ്രമത്തില്‍ വച്ച് 2013 ആഗസ്റ്റ് മാസം 15 നും 16 ഇടയിലുള്ള രാത്രിയില്‍ പെണ്‍കുട്ടിയെ ആശാറാം ബാപ്പു പീഡിപ്പിച്ചുവെന്നാണ് കുറ്റം.2013 മുതല്‍ ആശാറാം ജോധ്പൂര്‍ ജയ്‌ലിലാണ്. ഇതിനിടയില്‍ ഇയാള്‍ 12 തവണ ജാമ്യാപേഷ സമര്‍പ്പിച്ചുവെങ്കിലും എല്ലാം കോടതി തള്ളി.

Story by
Read More >>