എടിഎമ്മിൽ എലികളുടെ മിന്നലാക്രമണം; 12.38 ലക്ഷം രൂപ നശിപ്പിച്ചു

ഗുവാഹട്ടി: എസ് ബി ഐയുടെ എടിഎമ്മിലുണ്ടായിരുന്ന 12 ലക്ഷത്തിലധികം രൂപയുടെ നോട്ടുകൾ എലികൾ കരണ്ടു. അസമിലെ ടിൻസുകിയ ലൈപുലിയിലാണ് ചുണ്ടെലികൾ നോട്ട് കരണ്ടത്....

എടിഎമ്മിൽ എലികളുടെ മിന്നലാക്രമണം; 12.38 ലക്ഷം രൂപ നശിപ്പിച്ചു

ഗുവാഹട്ടി: എസ് ബി ഐയുടെ എടിഎമ്മിലുണ്ടായിരുന്ന 12 ലക്ഷത്തിലധികം രൂപയുടെ നോട്ടുകൾ എലികൾ കരണ്ടു. അസമിലെ ടിൻസുകിയ ലൈപുലിയിലാണ് ചുണ്ടെലികൾ നോട്ട് കരണ്ടത്. കഴിഞ്ഞമാസം 19 ന് ഒരു സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയാണ് 29.48 ലക്ഷം രൂപ എ ടി എമ്മില്‍ നിക്ഷേപിച്ചത്. മേയ് 20 ന് മെഷീന്‍ തകരാറിലായതിനെ തുടർന്ന് ജൂണ്‍ 11ന് എ ടി എം തുറന്നു പരിശോധിച്ചപ്പോഴാണ് 12.38ലക്ഷം രൂപ എലികൾ കരണ്ട് നശിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടത്.

500, 2000 നോട്ടുകളാണ് കരണ്ടു നശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 17 ലക്ഷത്തോളം നോട്ടുകള്‍ കേടുപാടു പറ്റാതെ വീണ്ടെടുക്കാന്‍ സാധിച്ചെന്ന് പ്രാദേശിക ചാനലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മേയ് 20നു കേടായ എ ടി എം നന്നാക്കാന്‍ ജൂണ്‍ 11 വരെ വൈകിയതിനെ സംബന്ധിച്ചും സംശയം ഉയരുന്നുണ്ട്.

Story by
Read More >>