അയോദ്ധ്യ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: അയോദ്ധ്യകേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന മുസ്ലീം സംഘടനകളുടെ ആവശ്യത്തിലാണ് ഇന്ന് വാദം കേള്‍ക്കുന്നത്....

അയോദ്ധ്യ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: അയോദ്ധ്യകേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന മുസ്ലീം സംഘടനകളുടെ ആവശ്യത്തിലാണ് ഇന്ന് വാദം കേള്‍ക്കുന്നത്. മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി പള്ളി നിര്‍ബ്ബന്ധമല്ലെന്ന് 1994ല്‍ ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ന്യായത്തില്‍ സുപ്രിംകോടതി പറഞ്ഞിട്ടുണ്ടെന്നാണ് സംഘടനകളുടെ വാദം.

അതേസമയം, കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിലപാട്.തികച്ചും ഭൂമിതര്‍ക്കം മാത്രമായാവും അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസ് പരിഗണിക്കുകയെന്നു സുപ്രിം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രാമായണം, രാമചരിതമാനസം, ഭഗവത്ഗീത ഉള്‍പ്പടെ മൊത്തം 524 രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ തവണ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Story by
Read More >>