അയോദ്ധ്യ വിധിക്ക് 1045 പേജുകൾ;വിധി പകര്‍പ്പ് പുറത്തുവിട്ടു

മുസ്ലിംകൾക്ക് പള്ളി നിർമ്മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കർ അനുവദിക്കണമെന്ന് വിധി പ്രസ്താവത്തിൽ പറയുന്നു

അയോദ്ധ്യ വിധിക്ക് 1045 പേജുകൾ;വിധി പകര്‍പ്പ് പുറത്തുവിട്ടു

ന്യൂഡൽഹി: അയോദ്ധ്യ തർക്ക ഭൂമി കേസിൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് വിധി പ്രസ്താവിച്ചു. 1045 പേജുകളിലുള്ളതാണ് വിധി. വിധി പകർപ്പ് കോടതി പുറത്തുവിട്ടു.

മുസ്ലിംകൾക്ക് പള്ളി നിർമ്മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കർ അനുവദിക്കണമെന്ന് വിധി പ്രസ്താവത്തിൽ പറയുന്നു. തർക്ക ഭൂമി മൂന്നാക്കി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിം കോടതി തള്ളി. പള്ളി നിർമ്മിക്കുന്നതിന് അഞ്ച് ഏക്കർ ഭൂമി യു.പി സർക്കാരോ കേന്ദ്ര സർക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോർഡിന് കൈമാറണം.ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രിം കോടതി നിർണായക തീരുമാനം എടുത്തത്.
Read More >>