ആസാദി ഒരിക്കലും സാധ്യമാകില്ല, കശ്മീരി യുവാക്കളോട് കരസേനാ മേധാവി

ന്യൂഡല്‍ഹി: ആസാദി ഒരിക്കലും സാധ്യമാകില്ല, കശ്മീരിലെ യുവാക്കള്‍ക്ക് ഇന്ത്യന്‍ സൈന്യവുമായി പോരാടാന്‍ സാധിക്കില്ലെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍...

ആസാദി ഒരിക്കലും സാധ്യമാകില്ല, കശ്മീരി യുവാക്കളോട് കരസേനാ മേധാവി

ന്യൂഡല്‍ഹി: ആസാദി ഒരിക്കലും സാധ്യമാകില്ല, കശ്മീരിലെ യുവാക്കള്‍ക്ക് ഇന്ത്യന്‍ സൈന്യവുമായി പോരാടാന്‍ സാധിക്കില്ലെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്നടിച്ചത്. കശ്മീരി യുവാക്കള്‍ ആയുധം താഴെ വെക്കണം, ആസാദിക്കായി പോരാടാന്‍ കശ്മീര്‍ യുവാക്കളോട് ചിലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്, ഇത് അവസാനിപ്പിക്കണം. നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഒരിക്കലും നടപ്പാകാന്‍ പോകുന്നില്ല. വിഘടനവാദം നടത്തുന്നവര്‍ക്കെതിരെ സൈന്യം കര്‍ശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെടുന്നതില്‍ കാര്യമില്ല, ഓരോ തീവ്രവാദികള്‍ കൊല്ലപ്പെടുമ്പോഴും അവര്‍ പുതിയ റിക്ര്യൂട്ട്‌മെന്റ് നടത്തും. നിങ്ങള്‍ക്ക് ഞങ്ങളോട് പോരാടാന്‍ സാധിക്കില്ല. ഇത്തരം കാര്യങ്ങള്‍ ആദ്യം അവസാനിപ്പിച്ചാല്‍ കശ്മീരില്‍ സമാധാനം നിലനില്‍ക്കും. കശ്മീരില്‍ ആരെയും കൊല്ലണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ കശ്മീരി യുവാക്കള്‍ തന്നെയാണ് സൈന്യവുമായി പോരാട്ടത്തിന് ഇറങ്ങുന്നത്. ഭീകരരെ രക്ഷപ്പെടുത്താന്‍ സൈനിക നടപടി തടസ്സപ്പെടുത്തുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story by
Read More >>