ലോകമാന്യ തിലകനെ തീവ്രവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ച് രാജസ്ഥാന്‍ പാഠപുസ്തകം

Published On: 2018-05-12 03:15:00.0
ലോകമാന്യ തിലകനെ തീവ്രവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ച് രാജസ്ഥാന്‍ പാഠപുസ്തകം

ജയ്പൂര്‍: ഇന്ത്യയുടെ 'ലോകമാന്യ തിലകന്‍' ബാലഗംഗാധര തിലകനെ 'തീവ്രവാദത്തിന്റെ പിതാവെന്ന്' വിശേഷിപ്പിച്ച് രാജസ്ഥാന്‍ പാഠപുസ്തകം. രാജസ്ഥാനിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥികളുടെ സമൂഹപഠനത്തിനായി തയ്യാറാക്കിയ റഫന്‍സ് പുസ്തകത്തിലാണ് സ്വാതന്ത്ര്യ സമരപോരാളിയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത്.

പുസ്തകത്തിലെ 22ാം അധ്യായത്തിലെ '18,19 നൂറ്റാണ്ടുകളിലെ ദേശീയ പ്രസ്ഥാനത്തിലെ സംഭവങ്ങള്‍' എന്ന തലക്കെട്ടുള്ള പാഠഭാഗത്തിലാണ് ഇക്കാര്യം പറയുന്നത്. ദേശീയ പ്രസ്ഥാനത്തിലേക്കുള്ള വഴികള്‍ തെളിയിച്ചതിനാല്‍ തിലകന്‍ തീവ്രവാദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നുവെന്നാണ് പുസ്തകത്തിലെ പരമാര്‍ശം.

മഥുരയിലെ സ്റ്റുഡന്റ് അഡൈ്വസര്‍ പബ്ലിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പുസ്തകം അച്ചടിച്ചത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ എഡിഷനിലാണ് തെറ്റ് സംഭവിച്ചതെന്നും ഇത് തിരുത്തി രണ്ടാം എഡിഷന്‍ കഴിഞ്ഞമാസം ഇറക്കിയെന്നുമാണ് പ്രസാധകരുടെ പ്രതികരണം.

Top Stories
Share it
Top