മുസ്‌ലീം ലീഗിന്റെ പതാക നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

Published On: 2018-05-14 10:45:00.0
മുസ്‌ലീം ലീഗിന്റെ പതാക നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പതാക നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെ പതാകയോട് സാദൃശ്യമുള്ള എല്ലാ പതാകകളും നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസുമാരായ എന്‍ വി രമണ, എസി നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് പിന്മാറി.

Top Stories
Share it
Top