സിപിഐഎമ്മുമായി സഖ്യം വേണ്ട; തൃണമൂലിനോട് കൂട്ടുകൂടാം, തുറന്ന് പറഞ്ഞ് ബം​ഗാൾ കോൺ​ഗ്രസ്

Published On: 6 July 2018 2:30 PM GMT
സിപിഐഎമ്മുമായി സഖ്യം വേണ്ട; തൃണമൂലിനോട് കൂട്ടുകൂടാം, തുറന്ന് പറഞ്ഞ് ബം​ഗാൾ കോൺ​ഗ്രസ്

ന്യൂഡല്‍ഹി: സിപിഐഎമ്മുമായുള്ള സഖ്യം വേണ്ടെന്ന് ബം​ഗാൾ കോൺ​ഗ്രസ്. സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യം മാനിക്കാതെ പാർട്ടി സഖ്യരൂപീകരണവുമായി മുന്നോട്ട് പോയാൽ ബം​ഗാളിലെ കോൺ​ഗ്രസ് പിളരുമെന്നും നേതാക്കൾ വ്യക്തമാക്കി.

സിപിഐഎമ്മുമായുള്ള ബന്ധത്തെ എതിർത്തെങ്കിലും തൃണമൂൽ കോൺ​ഗ്രസുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്ന വികാരമാണ് ഭൂരിഭാ​ഗം നേതാക്കളും ദേശീയ അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുമായുള്ള യോ​ഗത്തിൽ പങ്കുവെച്ചത്. 2019-ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുൽ ​ഗാന്ധി സംസ്ഥാന നേതാക്കളുടെ യോ​ഗം വിളിച്ചത്.

എംഎൽഎമാരുമായും എംപിമാരുമായും ഒറ്റയ്ക്കൊറ്റയ്ക്ക് രാ​ഹുൽ സംസാരിച്ചു. ചർച്ചയ്ക്കെത്തിയ 40 പേരിൽ ഭൂരിഭാ​ഗം പേരും സിപിഐഎമ്മുമായുള്ള സഖ്യം വേണ്ടെന്ന നിലപാട് സ്വീകരിച്ചു. അതേസമയം, 90 ശതമാനം പേരും തൃണമൂലുമായി സഖ്യമാകാം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സിപിഐഎമ്മുമായി അടുത്ത ബന്ധമുള്ള അതിര്‍രഞ്ജന്‍ ചൗധരിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Top Stories
Share it
Top