ബംഗളൂരുവില്‍ പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ക്ക് ഇനി കാറില്ല

Published On: 2018-06-21 04:00:00.0
ബംഗളൂരുവില്‍ പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ക്ക് ഇനി കാറില്ല

ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗാതഗത കുരുക്കിന് പരിഹാരം കാണാനായി പുതിയ നിബന്ധനകളുമായി കര്‍ണാടക ഗതാഗത മന്ത്രാലയം. സ്വന്തം വീടിനോട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ക്ക് ബംഗളൂരുവില്‍ ഇനി കാര്‍ വാങ്ങാന്‍ കഴിയില്ല. സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം പരിഗണിച്ചു വരികയാണെന്ന് ഗതാഗത മന്ത്രി ഡിസി തമണ്ണ പറഞ്ഞു.

സ്വന്തമായി പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് നഗരത്തിലെ ഗതാഗത തിരക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. ഇതി പരിഗണിച്ചാണ് പുതിയ നിബന്ധന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. വാഹനം വാങ്ങുന്നതിന് മുമ്പായി പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വാഹന വിതരണക്കാരോട് നിര്‍ദ്ദേശം നല്‍കുമെന്നും തമണ്ണ പറഞ്ഞു.

Top Stories
Share it
Top