ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

Published On: 30 May 2018 2:45 AM GMT
ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ നിര്‍ദേശിച്ച രണ്ട് ശതമാനം വേതന വര്‍ധനവ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിംഗ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

രാജ്യത്തെ 10ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. വേതന കരാര്‍ പുതുക്കണമെന്ന ആവശ്യം മെയ് അഞ്ചിന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ നിരസിച്ചിരുന്നു. സാമ്പത്തിക ബാധ്യത കൂടുതലാണെന്ന് ചൂണ്ടക്കാട്ടിയായിരുന്നു ആവശ്യം നിരസിച്ചത്.


Top Stories
Share it
Top