അജ്ഞാത കലാകാരന്റെ ചിത്രത്തിന് 13,000 ഡോളര്‍!

ബ്രിട്ടണിലെ പ്രശസ്തനും അജ്ഞാതനും വിപ്ലവകരമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്ന ബാങ്ക്‌സിയുടെ ചിത്രങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ നല്‍കുന്നത് ലക്ഷങ്ങളാണ്.

അജ്ഞാത കലാകാരന്റെ ചിത്രത്തിന് 13,000 ഡോളര്‍!

ലണ്ടന്‍: ഒരു തെരുവ് ചിത്രകാരന്റെ ചിത്രത്തിന് എത്ര രൂപ വില വരും. കൂടി പോയാല്‍ ആയിരങ്ങള്‍ മാത്രം.എന്നാല്‍ ബ്രിട്ടണിലെ പ്രശസ്തനും അജ്ഞാതനും വിപ്ലവകരമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്ന ബാങ്ക്‌സിയുടെ ചിത്രങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ നല്‍കുന്നത് ലക്ഷങ്ങളാണ്. ഇത്തവണ ഈ അജ്ഞാത കലാകാരന്റെ ചിത്രം വിറ്റുപോയത് 13,000 ഡോളറിനാണ്.

അതായത് 9 ലക്ഷത്തിലേറെ രൂപയ്ക്ക്. വായുമലീനികരണം കൊണ്ട് കറുത്ത് പോയ അന്തരീക്ഷത്തില്‍, ചവറ്റുകൊട്ടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന കുഞ്ഞ് മഞ്ഞ് വീഴ്ച ആസ്വദിക്കുന്ന മ്യൂറല്‍ പെയിന്റിങാണ് ഇത്.എന്നാല്‍ ചിത്രത്തിന് നിരവധി ഭാവങ്ങളാണ് ഉള്ളത്. ഒരു വശത്ത് നിന്ന് നോക്കുമ്പോല്‍ താഴേയ്ക്ക് വീഴുന്ന മഞ്ഞ് കണ്ട് വായ തുറന്ന്, കൈകള്‍ വിടര്‍ത്തി നില്‍ക്കുന്ന കുഞ്ഞിനെ ആണെങ്കില്‍ മറുവശത്ത് നിന്ന് നോക്കിയാല്‍ കാണുക വ്യവസായികവല്‍ക്കരണത്തിന്റെ അനന്തര ഫലമായ വായുമലിനീകരണം കൊണ്ട് നശിച്ച അന്തരീക്ഷമാണ്.


ചുമര്‍ ചിത്രകലയെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്ന ഇദ്ദേഹം വിപ്ലവകരമായ തന്റെ പല ആശയങ്ങളും ലോകത്തിന്റെ മുന്‍പില്‍ എത്തിച്ച കലാകാരനാണ്.ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചുമര്‍ ചിത്രങ്ങളും ബാങ്ക്‌സിയുടേതാണ്.എന്നാല്‍ ഈ പ്രശ്‌സ്തിയൊന്നും പുറം ലോകത്തിന്റെ മുമ്പില്‍ താന്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ മാത്രം അദ്ദേഹത്തിനെ സ്‌ന്തോഷിപ്പിക്കുന്നില്ല എന്ന് വേണം കരുതാന്‍.കാരണം അഞ്ജാതനായി ഇന്നും തുടരുന്ന ഇദ്ദേഹം ആരാണ് എന്നു ഇതുവരെയും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

ബാങ്ക്‌സി എന്ന പേരില്‍ ചിത്രം വരയ്ക്കുന്നത് ബ്രിസ്റ്റളിലെ അധോലോക കലാ കൂട്ടായ്മയില്‍ അംഗമായ റോബിന്‍ ഗണ്ണിങ് ഹാമാണ് എന്നു സംശയിക്കുന്നുണ്ടങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അജ്ഞാതനായ ഈ കലാകാരന്റെ സൃഷ്ടികളുടെ പ്രദര്‍ശനം ലോകമെങ്ങും നടക്കുകയും വന്‍തുകയ്ക്ക് അവയില്‍ പലതും പ്രമുഖരായ പലരും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന ഗാസാ തെരുവീഥികളിലേയും, അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലേയും വരച്ച ചിത്രങ്ങള്‍ ലോക ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.'


എനിക്ക് ട്വിറ്റര്‍ അക്കൌണ്ടോ ഫേസസ്ബുക്ക് പേജോ ഇല്ല. ചിത്രകാരന്മാരുടെ ദല്ലാള്‍ സ്റ്റീവ് ലസാറൈഡ്‌സുമായി ഇടപാടുമില്ല. നിങ്ങളുടെ അഭിപ്രായങ്ങളും ഭീഷണികളും ഇവിടെമാത്രം രേഖപ്പെടുത്തുക'.

എന്നാണ് അദ്ദേഹത്തിന്റെ വെബ് പേജില്‍ എഴുതിയിരിക്കുന്നത്.1990കളിലാണ് ബ്രിട്ടീഷ് തെരുവിലെ മതിലുകളിലും പാലങ്ങളിലുമായി കറുത്ത വരകളായി ബാങ്ക്‌സിയുടെ രചനങ്ങല്‍ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.

അദ്ദേഹത്തിന്റെ വരകള്‍ പിന്നീട് മൂന്നുലക്ഷം പൗണ്ടിനുവരെ ലേലത്തില്‍ പോയിട്ടുണ്ട്.

2010ല്‍ ടൈംമാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിക്കുന്ന 100 പ്രമുഖരുടെ പട്ടികയില്‍ ബാങ്ക്‌സിയുണ്ടായിരുന്നു.

ആരാണ് ബാങ്ക്‌സി?

ബാങ്ക്‌സി എന്ന പേരില്‍ ചിത്രം വരയ്ക്കുന്നത് ബ്രിസ്റ്റളിലെ അധോലോക കലാ കൂട്ടായ്മയില്‍ അംഗമായ റോബിന്‍ ഗണ്ണിങ് ഹാമാണ് എന്നു സംശയിക്കുന്നുണ്ടങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അജ്ഞാതനായ ഈ കലാകാരന്റെ സൃഷ്ടികളുടെ പ്രദര്‍ശനം ലോകമെങ്ങും നടക്കുകയും വന്‍തുകയ്ക്ക് അവയില്‍ പലതും പ്രമുഖരായ പലരും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 'എനിക്ക് ട്വിറ്റര്‍ അക്കൌണ്ടോ ഫേസ്ബുക്ക് പേജോ ഇല്ല. ചിത്രകാരന്മാരുടെ ദല്ലാള്‍ സ്റ്റീവ് ലസാറൈഡ്‌സുമായി ഇടപാടുമില്ല. നിങ്ങളുടെ അഭിപ്രായങ്ങളും ഭീഷണികളും ഇവിടെമാത്രം രേഖപ്പെടുത്തുക'. എന്നാണ് അദ്ദേഹത്തിന്റെ വെബ് പേജില്‍ എഴുതിയിരിക്കുന്നത്

Read More >>