മാവോവാദി സ്വാധീനം; പാട്ടിലൂടെ നാട്ടുകാരെ സ്വാധീനിക്കാന്‍ പൊലീസ്

ബസ്തര്‍: മാവോയിസ്റ്റ് സ്വാധീന മേഖലമായ ബസ്തറില്‍ യുവാക്കളെ സ്വാധീനിക്കാന്‍ ആദിവാസി ഭാഷയിലെ പാട്ടുകളുമായി ചണ്ഡീഗഡ് പൊലീസ്. ഭരണ വിരുദ്ധ ആശയങ്ങള്‍...

മാവോവാദി സ്വാധീനം; പാട്ടിലൂടെ നാട്ടുകാരെ സ്വാധീനിക്കാന്‍ പൊലീസ്

ബസ്തര്‍: മാവോയിസ്റ്റ് സ്വാധീന മേഖലമായ ബസ്തറില്‍ യുവാക്കളെ സ്വാധീനിക്കാന്‍ ആദിവാസി ഭാഷയിലെ പാട്ടുകളുമായി ചണ്ഡീഗഡ് പൊലീസ്. ഭരണ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ ഇതേ രീതി പിന്തുടരുന്നതിനിടെയാണ് പൊലീസിന്റെ ബദല്‍ നീക്കം. മാവോയിസ്റ്റുകള്‍ ആദിവാസികളെ സ്വാധീനിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടാണ് പൊലീസ് നടപടി.

പ്രാദേശിക ഭാഷകളില്‍ സംഗീതം ആദിവാസികളുമായി എളുപ്പത്തില്‍ സംവദിക്കാന്‍ സഹായിക്കുമെന്ന് കോണ്ടഗന്‍ എ.എസ്.പി മഹേശ്വര്‍ നാഗ് പറഞ്ഞു. ഇതു കൂടാതെ നാടകങ്ങളും പൊലീസ് തയ്യാറാക്കുന്നുണ്ട്.

പൊലീസ് മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ തുടങ്ങിയതിനു ശേഷം മാവോയിസ്റ്റുകളുടെ വരവ് കുറഞ്ഞെന്ന് ഗ്രാമവാസിയായ അജിത് പറഞ്ഞു. യുവാക്കള്‍ മൊബൈലില്‍ റിങ് ടോണാക്കി ഉപയോഗിക്കുകയാണ് ഈ പാട്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ സുരക്ഷാ സേനയ്ക്ക് നേരെയുള്ള മാവോയിസ്റ്റുകളുടെ അക്രമം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് ബസ്തര്‍ മേഖലയിലെ പൊലീസ് ഇടപെടല്‍

Read More >>