ഹമാറോ സിക്കിം: അഴിമതിക്കും തൊഴിലില്ലായ്മക്കും എതിരെ പ്രവര്‍ത്തിക്കും: ബെയ്ച്ചുങ് ബൂട്ടിയ

Published On: 2018-04-26 13:15:00.0
ഹമാറോ സിക്കിം: അഴിമതിക്കും തൊഴിലില്ലായ്മക്കും എതിരെ പ്രവര്‍ത്തിക്കും: ബെയ്ച്ചുങ് ബൂട്ടിയ

ന്യൂഡല്‍ഹി:തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയി രണ്ട് മാസങ്ങള്‍ക്കുളില്‍ തന്നെ പുതിയ രാഷ്ട്രീയ പര്‍ട്ടി രൂപീകരിച്ച് ഇന്ത്യന്‍ഫുട്ട് ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബെയ്ച്ചുങ് ബൂട്ടിയ. ഹംറോ സിക്കിമെന്ന് പേര് നല്‍കിയ പാര്‍ട്ടി വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. പാര്‍ട്ടി സംസ്ഥാനത്തിനുളിലെ അഴിമതിക്കും തൊഴിലിലായിമയിക്കുമെതിരെ പ്രവര്‍ത്തിക്കുമെന്ന് ബൂട്ടിയ പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് ഫുട്ട്‌ബോളിലുടെ താനെ ജനങ്ങളറിഞ്ഞത് 20വര്‍ഷത്തെ പ്രയജ്ഞനം കൊണ്ടാണ് അത് രാഷ്ട്രീയത്തിലൂടെ താന്‍ കളങ്കിതമാക്കില്ലയെന്നാണ്. 2014ല്‍ ഡാര്‍ജിലിംഗില്‍ നിന്നും ലോകസഭയിലേക്കും 2016ല്‍ സിലിഗുരിയില്‍ നിന്ന് നിയമ സഭയിലേക്കും തൃണമൂല്‍ സ്ത്ഥാനാര്‍ത്ഥിയായി മത്സരിച്ച ബൂട്ടിയ പരാജയപ്പെട്ടിരുന്നു.

Top Stories
Share it
Top